»   » താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി സംവിധായകന്മാര്‍ നല്‍കിയത് എന്താണെന്ന് അറിയാമോ ?

താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി സംവിധായകന്മാര്‍ നല്‍കിയത് എന്താണെന്ന് അറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ താരരാജാവിന് ഇന്ന് 57 വയസ്. മോഹന്‍ലാലിന്റെ പിറന്നാള്‍ കേരളം ഒന്നാകെ ആഘോഷിക്കുകയാണ്. അതിനൊപ്പം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.

ബാഹുബലിയുടെ വ്യാജന്‍ പുറത്തിറക്കിയവരെ കണ്ടെത്തി! ആദ്യ ഭാഗം ചോര്‍ത്തിയവരും ഇക്കൂട്ടത്തില്‍!!

നടിമാരുടെ സംഘടനയുടെ ലക്ഷ്യം, ഉദ്ദേശങ്ങള്‍ ദുരൂഹം!!! സംഘടനയെ വിലക്കിയേക്കും???

ലാലേട്ടന്റെ പിറന്നാളിന് സംവിധാകരെല്ലാം വ്യത്യസ്ത രീതിയിലാണ് സമ്മാനങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലന്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലാലേട്ടന്റെ പിറന്നാള്‍ പ്രമാണിച്ച് പുറത്തിറക്കുമെന്ന് ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിരിക്കുകയാണ്.

പിറന്നാള്‍ ആഘോഷത്തില്‍ മലയാളക്കര

ലാലേട്ടന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ലഹരിയിലാണ് കേരളം മുഴുവന്‍. അത്രയധികം ആരാധകരാണ് ലാലേട്ടനുള്ളത്. ഈ വര്‍ഷം 57-ാം പിറന്നാളാണ് ലാലേട്ടന്‍ ആഘോഷിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന് പേരിട്ട് സംവിധായകന്‍

ലാലേട്ടന്‍ ഇന്ന് പിറന്നാള്‍ ആഘോഷത്തിനിടയില്‍ മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമക്ക് പേരിട്ടിരിക്കുകയാണ്. സംവിധായകന്‍ തന്റെ ഫേസ്ബുക്കിലുടെയാണ് ചിത്രത്തിന് പേരിട്ട കാര്യം വ്യക്തമാക്കിയത്.

വെളിപാടിന്റെ പുസ്തകം

കോളേജിന്റെ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തിന് വെളിപാടിന്റെ പുസ്തകം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ വേഷത്തിലഭിനയിക്കുന്നു എന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ബുധനാഴ്ച കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നുമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടത്തിയിരുന്നത്.

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിന് ഫേസ്ബുക്കിലുടെയാണ് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ദൈവത്തിന്റെ കൈയടികള്‍ ഇനിയും മോഹന്‍ലാലിന് ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് സംവിധാകന്‍ പോസ്റ്റിട്ടത്.

സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കുമോ ?

സംവിധായകന്റെ പോസ്റ്റിന് കമന്റിട്ട ലാലേട്ടന്റെ ആരാധകനാണ് പിറന്നാള്‍ സ്‌പെഷ്യലായി പുതിയ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഇറക്കാന്‍ ആവശ്യപ്പെട്ടത്. കമന്റിന് മറുപടിയായി സംവിധായകന്‍ തീര്‍ച്ചയായും അതുണ്ടാവുമെന്ന് അറിയിക്കുകയായിരുന്നു.

English summary
Mohanlal's new movie name 'velipadinte pusthakam' directer Lal Jose announced

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam