twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോകും മുമ്പ് നീ വരച്ചത് എന്റെ ചിത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഉളളുവിറച്ചു! ലാല്‍ജോസ്

    By Midhun Raj
    |

    പോസ്റ്റര്‍ ഡിസൈനിംഗിലൂടെ ശ്രദ്ധേയനായ ഓള്‍ഡ് മങ്ക്‌സിലെ സീനിയര്‍ ഡിസൈനര്‍ ആര്‍ മഹേഷ് അന്തരിച്ചത് അടുത്തിടെയായിരുന്നു. ജല്ലിക്കെട്ട്, ജൂതന്‍, പളളിച്ചട്ടമ്പി തുടങ്ങി നിരവധി സിനിമളുടെ പോസ്റ്റര്‍ ഡിസൈന്‍ മഹേഷിന്റെതായിരുന്നു. തിരുവനന്തപുരം നേമം സ്വദേശിയായ മഹേഷ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിടവാങ്ങിയത്. ആര്‍ മഹേഷിന്റെ നിര്യാണത്തില്‍ ദുഖം പങ്കുവെച്ചുകൊണ്ടുളള ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു.

    r mahesh-lal jose

    മഹേഷ് അവസാനമായി വരച്ചത് തന്റെ ഛായാചിത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഉളളു വിറച്ചുവെന്ന് ലാല്‍ ജോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    പ്രിയ മഹേഷ്, ഞാന്‍ നിന്നെ കണ്ടിട്ടില്ല. എന്നാല്‍ അകാലത്തില്‍ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായചിത്രമായിരുന്നുവെന്ന് ഓള്‍ഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉളളു വിറച്ചു. കര്‍മ്മബന്ധങ്ങളുടെ ഉള്‍ക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.

    ഗാനഗന്ധര്‍വ്വന്‍ നേടിയ വന്‍വിജയം! മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രമേഷ് പിഷാരടിഗാനഗന്ധര്‍വ്വന്‍ നേടിയ വന്‍വിജയം! മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രമേഷ് പിഷാരടി

    നാല്‍പ്പത്തിയൊന്ന് എന്ന എന്റെ പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ഈ ചിത്രം വരച്ചത്. ഇരുപത്തിയഞ്ചാം സിനിമ എന്ന മട്ടില്‍ ഒരു പോസ്റ്റര്‍, അതായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതില്‍ എന്റെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ല. മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പ് മഹേഷ് എന്ന അനുഗ്രഹീത കലാകാരന്‍ വരച്ചിട്ട ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യാതിരിക്കാനാവുന്നില്ല. മഹേഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

    മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചു,പരാതിയില്‍ അറസ്റ്റ്മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചു,പരാതിയില്‍ അറസ്റ്റ്

    English summary
    Lal jose's Post About Poster Designer R Mahesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X