വിക്രമാദിത്യന്‍ ജൂലൈ 25ന്
ദുല്‍ക്കര്‍ സല്‍മാന്‍- അനൂപ് മേനോന്‍- ഉണ്ണിമുകുന്ദന്‍ എന്നിവരെ നായകരാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ ജൂലൈ 25ന് റിലീസ് ചെയ്യും. സംവിധായകന്‍ ലാല്‍ജോസ് വിദേശപര്യടനത്തിനു മുന്‍പായി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ജൂലൈ 25 തീരുമാനിച്ചത്.
ബാംംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിനു ശേഷം റിലീസ് ചെയ്യുന്ന മലയാളത്തിലെ പ്രധാന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് വിക്രമാദിത്യന്‍. വിക്രമനായി ദുല്‍ക്കറും ആദിത്യനായി ഉണ്ണി മുകുന്ദനും അഭിനയിക്കുന്നു. ഉണ്ണിയുടെ അച്ഛന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്. നമിത പ്രമോദ് ആണ് നായിക.

ക്ലാസ്‌മേറ്റ്‌സിനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണിത്. ഇതിനു മുന്‍പെല്ലാം ഒറ്റ നായകരെയാണ് ലാല്‍ജോസ് പരീക്ഷിച്ചിരുന്നത്. അവസാനമായി റിലീസ് ചെയ്ത ഏഴുസുന്ദര രാത്രിയില്‍ ദിലീപ് മാത്രമായിരുന്നു നായകന്‍. അതിനു മുന്‍പുള്ള പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായന്‍. തൊട്ടുമുന്‍മുള്ള ഡയമണ്ട് നെക്ലേസില്‍ ഫഹദ് ഫാസിലും.
എന്നാല്‍ മലയാള സിനിമയിലെ ട്രന്‍ഡ് മാറുന്നതു മനസ്സിലാക്കിയാണ് ലാല്‍ജോസ് ഇത്തരമൊരു ചിത്രമൊരുക്കുന്നത്. ബാംഗഌര്‍ ഡെയ്‌സിലൂടെ ദുല്‍ക്കര്‍ സല്‍മാന്‍ ഫോം വീണ്ടെടുത്തതും വിക്രമാദിത്യന്റെ വിജയത്തെ സഹായി്ക്കും. അനൂപ് മേനോന്റെ ആംഗ്രി ബേബീസ് വന്‍ വിജയമാകുന്നതും ചിത്രത്തെ സഹായിക്കും. പൊലീസ് ഓഫിസറുടെ വേഷത്തിലാണ് അനൂപ്. അനൂപും ലാലും ആദ്യമായി്ട്ടാണ് ഒന്നിക്കുന്നത്.
ഏതായാലും ലാല്‍ജോസിന്റെ മറ്റൊരു മാജിക്കിനായി ഒരു മാസം കൂടി കാത്തിരിക്കാം.


Click it and Unblock the Notifications