twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌

    By Midhun Raj
    |

    Recommended Video

    റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌ | Filmibeat Malayalam

    റിയലിസ്റ്റിക്ക് സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് മലയാളി പ്രേക്ഷകര്‍. യഥാര്‍ത്ഥ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന കഥയും അവതരണവും പ്രേക്ഷകരുടെ മനസ് കീഴടക്കാറുണ്ട്. മലയാളത്തില്‍ സമീപ കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമാകുകയും ചെയ്തിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെയാണ് താരങ്ങള്‍ റിയലിസ്റ്റിക്ക് സിനിമകളില്‍ തിളങ്ങാറുളളത്.

    സച്ചിനാകാന്‍ ആഗ്രഹമുണ്ടെന്ന് അനില്‍ കപൂര്‍! ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ സച്ചിനാകാന്‍ ആഗ്രഹമുണ്ടെന്ന് അനില്‍ കപൂര്‍! ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ

    അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയിരുന്നത്. മലയാള സിനിമയില്‍ റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രിയമെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ റിയലിസ്റ്റിക്ക് സിനിമകള്‍ക്കെതിരെ സംവിധായകന്‍ ലാല്‍ ജോസ് തുറന്നടിച്ചിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ പറഞ്ഞത്.

    മഹേഷിന്റെ പ്രതികാരത്തില്‍ പോലും

    മഹേഷിന്റെ പ്രതികാരത്തില്‍ പോലും

    റിയലിസ്റ്റ് സിനിമകള്‍ എന്ന് പറയുന്നത് തന്നെ തട്ടിപ്പാണെന്നാണ് ലാല്‍ജോസ് പറയുന്നത്. സിനിമ പക്ക റിയലിസ്റ്റിക്ക് ആയാല്‍ ഡോക്യൂമെന്ററി ആയി പോവും എന്നും റിയലിസ്റ്റിക്ക് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുളള അഭിനയവും അവതരണവും ആണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നതെന്നും സംവിധായകന്‍ പറഞ്ഞു. നാച്ചുറല്‍ സിനിമ ആയി ആഘോഷിക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.

    നെഗറ്റീവ് ഷേഡുളള നായകകഥാപാത്രങ്ങളെ

    നെഗറ്റീവ് ഷേഡുളള നായകകഥാപാത്രങ്ങളെ

    ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും നെഗറ്റീവ് ഷേഡുളള നായകകഥാപാത്രങ്ങളെ ഡയമണ്ട് നെക്ലേസ് പോലുളള ചിത്രങ്ങളിലൂടെ താന്‍ നേരത്തെ പ്രേക്ഷകര്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ലാല്‍ജോസ് പറയുന്നു. ആ ചിത്രത്തില്‍ നായകനായ ഫഹദ് ഫാസില്‍ തന്നെ ആയിരുന്നു വില്ലന്‍ എന്നും പാടി പുകഴ്ത്താന്‍ ആരും ഉണ്ടായില്ലെന്നും ലാല്‍ജോസ് പറയുന്നു.

    മോശം പ്രകടനത്തില്‍ സഹികെട്ടാണ്

    മോശം പ്രകടനത്തില്‍ സഹികെട്ടാണ്

    തന്റെ രണ്ടാം ഭാവം, രസികന്‍ പോലുളള ചിത്രങ്ങള്‍ ഇന്നായിരുന്നു വരേണ്ടതെന്നും നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും സര്‍വ്വ ഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെ ആണ് ഇന്നും മലയാള സിനിമ ആഘോഷിക്കുന്നതെന്നും ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് അഭിനയിക്കാനെത്തുന്നവരുടെ മോശം പ്രകടനത്തില്‍ സഹികെട്ടാണ് അഭിനയിക്കാന്‍ തുടങ്ങിയതെന്നും ലാല്‍ജോസ് പറഞ്ഞു

    ഡയറക്ഷനില്‍നിന്നും പുറത്തായാലും

    ഡയറക്ഷനില്‍നിന്നും പുറത്തായാലും

    കാലം മാറുകയാണ് ഡയറക്ഷനില്‍നിന്നും പുറത്തായാലും കഞ്ഞികുടിക്കാന്‍ എന്തെങ്കിലും മാര്‍ഹം കാണേണ്ടേ അഭിനയം തുടരുന്നത് അതിനുളള തയ്യാറെടുപ്പായി കാണാമെന്നും ലാല്‍ ജോസ് അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം തട്ടും പുറത്ത് അച്യൂതനായിരുന്നു ലാല്‍ജോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കുഞ്ചാക്കോ ബോബന്‍ നായകവേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയിരുന്നത്.

    ബാലന്‍ വക്കീലിനു ശേഷം ജോഷി ചിത്രത്തില്‍ ദിലീപ്! സിനിമ റണ്‍വേയുടെ രണ്ടാം ഭാഗമോ? കാണൂ ബാലന്‍ വക്കീലിനു ശേഷം ജോഷി ചിത്രത്തില്‍ ദിലീപ്! സിനിമ റണ്‍വേയുടെ രണ്ടാം ഭാഗമോ? കാണൂ

    ടൊവിനോ തോമസിന്റെ ആരവം പ്രഖ്യാപിച്ചു! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍! കാണൂടൊവിനോ തോമസിന്റെ ആരവം പ്രഖ്യാപിച്ചു! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍! കാണൂ

    English summary
    lal jose says about realistic films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X