»   » കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം, ഞാന്‍ നിന്നെ വിശ്വസിക്കുന്നു, ദിലീപിനൊപ്പം ലാല്‍ ജോസ്

കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം, ഞാന്‍ നിന്നെ വിശ്വസിക്കുന്നു, ദിലീപിനൊപ്പം ലാല്‍ ജോസ്

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സിനിമയിലെ തന്നെ ചില പ്രമുഖര്‍ ശ്രമിയ്ക്കുന്നുണ്ട് എന്നാണ് ആരോപണം. കേസില്‍ ദിലീപിന്റെ പേര് പറയാന്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന് സമ്മര്‍ദ്ദമുണ്ടത്രെ. ഇക്കാര്യം പറഞ്ഞ് ദിലീപിനെ ഭീഷണിപ്പെടുത്തി വിഷ്ണു എന്നയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി നടന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദിലീപിനെ സഹായിക്കാന്‍ ആരും വന്നില്ല, ഈ ഗതി ഒരു നടനും വരരുത് എന്ന് ദിലീപ്

പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകുമ്പോള്‍ സിനിമയില്‍ നിന്ന് ആരും തന്നെ പിന്തുണയ്ക്കുന്നില്ല എന്ന് ദിലീപ് പറഞ്ഞിരുന്നു. ഈ അവസ്ഥയില്‍ ഞാന്‍ ഒറ്റയ്ക്കാണെന്നും, ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുമെന്നും പറഞ്ഞ ദിലീപ്, ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോരുത്തരായി ദിലീപിന് പിന്തുണയുമായി എത്തുന്നു.

laljose-dileep

'സപ്പോര്‍ട്ട്ദിലീപ്' എന്ന ഹാഷ് ടാഗ് ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ ലാല്‍ ജോസാണ് നടന് പിന്തുണ അറിയിച്ച് എത്തിയിരിയ്ക്കുന്നത്. ദിലീപിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

'ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും' എന്ന് പറഞ്ഞുകൊണ്ടാണ് ലാല്‍ജോസിന്റെ കുറിപ്പ്. നടന്‍ അജു വര്‍ഗ്ഗീസും ദിലീപിന് പിന്തുണയുമായി ഫേസ്ബുക്കില്‍ എത്തി.

English summary
Lal Jose support Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam