»   » സിനിമയോടൊപ്പം അവനോടൊപ്പം! നാളെ റിലീസിനെത്തുന്ന ദിലീപ് ചിത്രത്തിന് പിന്തുണയുമായി പ്രമുഖര്‍!!

സിനിമയോടൊപ്പം അവനോടൊപ്പം! നാളെ റിലീസിനെത്തുന്ന ദിലീപ് ചിത്രത്തിന് പിന്തുണയുമായി പ്രമുഖര്‍!!

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമ നേരിടുന്ന വലിയൊരു പ്രതിസന്ധി നാളെ തിയറ്ററുകളിലേക്കെത്തുകയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ റിലീസാണ് നാളെ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടിയാണ് രാമലീല അനിശ്ചിതത്തിലായത്. അതിനിടെ സിനിമ റിലീസ് ചെയ്യുന്ന തിയറ്ററടക്കം കത്തിക്കും എന്ന് പറഞ്ഞ് പലരും രംഗത്ത് വന്നത് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരുന്നു.

എല്ലാം തേപ്പായിരുന്നോ? വിവാഹം കഴിക്കാതെ അച്ഛനാവാണമെന്ന് സല്‍മാന്‍ ഖാന്‍! അതിന് ഒരു സുന്ദരിയെ വേണം..

നടി മഞ്ജു വാര്യര്‍ രാമലീലയ്ക്ക് പിന്തുണയുമായി വന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പലരും രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധായകന്‍ ലാല്‍ ജോസാണ് സിനിമയോടൊപ്പം അവനോടൊപ്പം എന്ന ഹാഷ് ടാഗില്‍ ദിലീപിന്റെ രാമലീലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

 ramaleela

സിനിമയുടെ സംവിധായകനായ അരുണ്‍ ഗോപി ഇന്നലെ ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു. പ്രിയപ്പെട്ടവരെ നാളെ ഒരു പകലിനപ്പുറം 'രാമലീല' റിലീസാവുകയാണ്. ഒരുപാട് പ്രതീക്ഷകളോടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. നന്ദി പറയാന്‍ ഒരുപാടുണ്ട്. സിനിമയില്‍ കൊണ്ടു വന്ന സജിച്ചേട്ടനില്‍ (സജി പറവൂര്‍) തുടങ്ങി, കെ മധു സാറില്‍ വരെ അനന്തമായി നീളുന്നു ആ പട്ടിക.

വിവാഹത്തിനുള്ള മുന്നൊരുക്കമാണോ ഇത്? സാമന്തയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാം നിറഞ്ഞു!!

കഷ്ടപാടുകളെ കുറിച്ച് പറഞ്ഞ് സെന്റി അടിക്കുന്നില്ല. അമിതാത്മവിശ്വാസം കാണിച്ച് അഹങ്കരിക്കുന്നില്ല. മനസ്സില്‍ പ്രര്‍ത്ഥനകള്‍ മാത്രം. ഇതുവരെ എത്തിച്ച ദൈവം എല്ലാം നന്നായി നടക്കണമെ എന്നുള്ള പ്രാര്‍ത്ഥന. പിന്നെ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോവുന്നവരോട് ഒരു വാക്ക്.. വെറുക്കപ്പെടാനല്ലല്ലോ.. ഓര്‍മ്മിക്കപ്പെടനല്ലെ സിനിമ. പ്രതീക്ഷയോടെ സ്‌നേഹപൂര്‍വ്വം അരുണ്‍ ഗോപി. എന്നുമാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

English summary
Lal Jose supporting Dileep's Ramaleela
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam