ദുല്‍ഖറിന്റെ ടെന്‍ഷന്‍ വലച്ചു, വിക്രമാതിദ്യന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു! കാരണം ആ രംഗം!!

2012 ലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുന്നത്. ആദ്യ ചിത്രം സെക്കന്‍ഡ് ഷോ കാര്യമായ വിജയം കൈവരിച്ചില്ലെങ്കിലും രണ്ടാമത്തെ ചിത്രം ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം കുറഞ്ഞ വര്‍ഷം കൊണ്ട് ഒത്തിരിയധികം സിനിമകളില്‍ അഭിനയിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. 2014 ലാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ വിക്രമാദിത്യന്‍ എന്ന സിനിമ എത്തുന്നത്.

ദുല്‍ഖറിനൊപ്പം ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ദുല്‍ഖറിന്റെ സിനിമകളിലൊന്നാണ് വിക്രമാദിത്യനാണ്. സിനിമയുടെ തിരക്കഥ വായിച്ചതിന് ശേഷം ഈ സിനിമ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു ദുല്‍ഖര്‍ ആദ്യം പറഞ്ഞത്. അതിന് കാരണം സിനിമയിലെ ഒരു രംഗമായിരുന്നെന്നും സംവിധായകന്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

 വിക്രമാദിത്യന്‍

വിക്രമാദിത്യന്‍

കോമഡി ഡ്രാമ ചിത്രമായി ഒരുക്കിയ വിക്രമാദിത്യന്‍ ദുല്‍ഖറിന്റെ ഹിറ്റ് സിനിമകളിലൊന്നാണ്. വ്യത്യസ്തമായൊരു കഥയും ക്ലൈമാക്‌സിലെ ട്വിസ്റ്റും സിനിമയെ കൂടുതല്‍ ജനപ്രിയമാക്കി. ദുല്‍ഖറും ഉണ്ണിമുകുന്ദനും നായകന്മാരായപ്പോള്‍ നമിത പ്രമോദായിരുന്നു നായിക. അനൂപ് മേനോന്‍, നിവിന്‍ പോളി, ലെന, ജോയി മാത്യൂ തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

ലാല്‍ ജോസിന്റെ വാക്കുകള്‍

ലാല്‍ ജോസിന്റെ വാക്കുകള്‍

വിക്രമാദിത്യന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് ദുല്‍ഖറിനെ വായിച്ച് കേള്‍പ്പിച്ചു. അദ്ദേഹത്തിന് കഥയും ഇഷ്ടമായി. സിനിമ ചെയ്യാമെന്ന ധാരണയില്‍ സ്‌ക്രിപ്റ്റും കൊടുത്തു വിട്ടു. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസവും തീരുമാനിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ഖര്‍ വിളിച്ചു. 'ലാലുവേട്ടാ എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആകെ ടെന്‍ഷനാണ്. ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല'. ഇതു കേട്ടതും എനിക്ക് ആകെ വിഷമമായി.

ആ ഒരു രംഗമാണ് പ്രശ്‌നം

ആ ഒരു രംഗമാണ് പ്രശ്‌നം

എല്ലാ സെറ്റപ്പും ഞാന്‍ അപ്പോഴത്തേക്കും റെഡിയാക്കിയിരുന്നു. ആളുകള്‍ക്ക് അഡ്വാന്‍സും കൊടുത്തു. പാട്ട് കംപോസ് ചെയ്തു. ഇത് ചെയ്യാന്‍ തനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. കഥയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടാണോ എന്ന് ഞാന്‍ ദുല്‍ഖറിനോട് ചോദിച്ചു. എന്നാല്‍ കഥ നല്ലതാണെന്നായിരുന്നു മറുപടി. തിരക്കഥയുടെ കുഴപ്പമാണോന്ന് ചോദിച്ചപ്പോള്‍ അതിന്റെയൊന്നും അല്ലെന്ന് പറഞ്ഞു. സിനിമയിലെ ഒരു രംഗത്തെ കുറിച്ച് ആലോചിട്ടാണ് ടെന്‍ഷാനാകുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിനെ അലട്ടിയിരുന്നു

ദുല്‍ഖറിനെ അലട്ടിയിരുന്നു

ചിത്രത്തില്‍ അമ്മയാണ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നിന്നും വന്ന നോട്ടിഫിക്കേഷന്‍ മറച്ച് വെച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യന്‍ അറിയുന്ന രംഗമുണ്ട്. അത് അറിഞ്ഞ ശേഷം മരിച്ച് പോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്ക് മുന്നില്‍ വന്ന് ഡയലോഗ് പറയുന്നതാണ് സീന്‍. അത് കഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുല്‍ഖറിനെ അലട്ടിയത്. താന്‍ എത്ര ആലോചിട്ടും അതെങ്ങനെ ചെയ്യണമെന്ന് പിടി കിട്ടുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ഡ്രാമാറ്റിക് സിറ്റുവേഷന്‍

ഡ്രാമാറ്റിക് സിറ്റുവേഷന്‍

അപ്പോഴാണ് എനിക്ക് സമാധാനമായത്. 'നിനക്ക് പിടികിട്ടണ്ട, നീ ഇങ്ങ് വന്നാല്‍ മതി. നമുക്ക് പിടി കിടിച്ച് തരാമെന്ന് പറഞ്ഞു'. ദുല്‍ഖര്‍ അതിന് മുന്‍പ് അഭിനയിച്ച സിനിമകളൊക്കെ ന്യൂജനറേഷന്‍ ആളുകളുടെ സിനിമകളിലായിരുന്നു. മറ്റൊരു തരത്തിലുള്ള സിനിമകളായിരുന്നു അത്. ഇതൊരു ഡ്രാമാറ്റിക് സിറ്റുവേഷന്‍ ആയിരുന്നു. എന്നെ വിശ്വാസമുണ്ടെങ്കില്‍ സെറ്റിലേക്ക് പോരൂ എന്ന് ദുല്‍ഖറിനോട് പറഞ്ഞു.

ഭീകരമായ ടെന്‍ഷന്‍

ഭീകരമായ ടെന്‍ഷന്‍

പിന്നീട് ഷൂട്ട് തുടങ്ങി, ഈ രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് നിരവധി രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ആദ്യം പറഞ്ഞ അത്രയും ഭീകരമായ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ഷോട്ട് തുടങ്ങുന്നതിന് മുന്‍പ് എന്നോട് ചോദിച്ചു. എന്താണ് ലാലുവേട്ടന്‍ വിചാരിക്കുന്നതെന്ന്. ഞാന്‍ ഒന്നും വിചാരിക്കുന്നില്ലെന്നും സിറ്റുവേഷന്‍ എന്താണെന്ന് വിവരിച്ച് കൊടുക്കുകയും ചെയ്തു.

ഫസ്റ്റ് ടേക്കില്‍ ഓക്കെ

ഫസ്റ്റ് ടേക്കില്‍ ഓക്കെ

അമ്മ ഇത്രയും വലിയൊരു ചതി നിന്നോട് ചെയ്തിരിക്കുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അമ്മയാണെന്നു തോന്നുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മകന്‍. അത് മനസില്‍ ഉള്‍കൊള്ളാന്‍ പറഞ്ഞു. അകത്ത് പോയി വാതില്‍ അടച്ച് നില്‍ക്കുക. ആ ഷര്‍ട്ട് ധരിച്ച് പുറത്ത് വന്ന്് അമ്മയുടെ മുഖത്ത് നോക്കുമ്പോള്‍ നിനക്ക് എന്താണോ തോന്നുന്നത് അത് അഭിനയിക്കുക. ഇതാണ് ദുല്‍ഖറിനോട് പറഞ്ഞ് കൊടുത്തത്. ആ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയിരുന്നു. കാരണം അത് രണ്ടാമതൊരു ടേക്കിലേക്ക് പോകാന്‍ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ദുല്‍ഖര്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായി കരഞ്ഞിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X