മീശമാധവന്റെ പേരില്‍ ദിലീപും ലാല്‍ ജോസും തമ്മില്‍ വാക്കു തര്‍ക്കം!ദിലീപിന് രണ്ട് വര്‍ഷം വിലക്ക് വന്നു

മലയാളികളെ അന്നും ഇന്നും ഒത്തിരിയധികം ചിരിപ്പിച്ച സിനിമയായിരുന്നു മീശമാധവന്‍. ദിലീപ് എന്ന നടനെ സൂപ്പര്‍ സ്റ്റാറാക്കിയത് മീശമാധവനിലൂടെയായിരുന്നു. കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന സിനിമ ഇപ്പോഴും ആളുകളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. രഞ്ജന്‍ പ്രമോദ് തിരക്കഥ ഒരുക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ 2002 ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

ഇന്ന് ട്രോളന്മാരുടെ പ്രിയപ്പെട്ട ഒട്ടനവധി കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞെങ്കിലും അതിന്റെ അണിയറപ്രവര്‍ത്തകര്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്നു. മീശമാധവന്‍ ചെയ്യുന്ന സമയത്ത് ദിലീപിനെതിരെ നിര്‍മാതാക്കളുടെ സംഘടന രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ലാല്‍ ജോസ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ലാല്‍ ജോസിന്റെ വാക്കുകള്‍

ലാല്‍ ജോസിന്റെ വാക്കുകള്‍

മീശമാധവനില്‍ കുട്ടിക്കാലത്ത് നിന്നും സിനിമ തുടങ്ങാമെന്ന് തീരുമാനിക്കുന്നത് തെങ്കാശിപ്പട്ടണത്തില്‍ നിന്നുമാണ്. അത് മനോഹരമായി രഞ്ജന്‍ പ്രമോദ് തിരക്കഥയില്‍ എഴുതി. എന്നാല്‍ തിരക്കഥയുടെ നീളം അല്‍പം കൂടുതലുണ്ടായിരുന്നു. രസകരമായ എല്ലാ നിമിഷങ്ങളും ചിത്രീകരിച്ചു. അവസാനം ചിത്രം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ മൂന്നേകാല്‍ മണിക്കൂര്‍ ഉണ്ട് നീളം. അതില്‍ നിന്നും അരമണിക്കൂര്‍ കുറക്കേണ്ടി വന്നു. കവലയില്‍ വെച്ചുള്ള ദിലീപും ഇന്ദ്രജിത്തും തമ്മിലുള്ള ആക്ഷന്‍ രംഗം അതുപോലെ തന്നെ എടുത്തു മാറ്റി. അവസാനം ഇതിന്റെ ഫൈന്‍ ഔട്ട്പുട്ട് കണ്ടപ്പോള്‍ തിരക്കഥാകൃത്തായ രഞ്ജന് ഈ സിനിമ ഓടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അതുപോലെ മീശമാധവന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കാവ്യയുടെ പേരിലുള്ള പ്രശ്‌നം

കാവ്യയുടെ പേരിലുള്ള പ്രശ്‌നംകാവ്യയുടെ പേരിലുള്ള പ്രശ്‌നം

മീശമാധവന്‍ അല്ലാതെ മറ്റൊരു ചിത്രത്തിലും കാവ്യ അഭിനയിക്കുന്നുണ്ടായിരുന്നു. മീശമാധവന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും കാവ്യയെ ആ സിനിമയുടെ ഡബ്ബിംഗിന് വിടണമെന്ന് അവര്‍ വാശിപ്പിടിച്ചു. അങ്ങനെ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. മീശമാധവന്റെ ഷൂട്ടിംഗിനിടെയാണ് ഒരു നിര്‍മാതാവിന്റെ ചെക്ക് മടങ്ങിയതിന് ദിലീപ് കേസ് കൊടുക്കുന്നത്. ആ നിര്‍മാതാവ് അറസ്റ്റിലായി. അതിന് ശേഷം നിര്‍മാതാക്കളുടെ സംഘടന ദിലീപിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി. എങ്ങനെയെങ്കിലും കരിയര്‍ തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങള്‍. മീശമാധവന്‍ ഷൂട്ടിംഗ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരെ വിലക്ക് വരുന്നത്. ഒരാള്‍ ഒരു ചെക്ക് കൊടുത്തു. അത് മൂന്നാമത്തെ തവണ മുടങ്ങി പോയപ്പോഴാണ് കേസാക്കുന്നത്. അറസ്റ്റ് ചെയ്തത് ശനിയാഴ്ചയായത് കൊണ്ട് ഒരു ദിവസം ലോക്കപ്പില്‍ കിടുന്നു. അത് അവര്‍ വലിയ പ്രശ്‌നമാക്കി. അവാസനം വാദി പ്രതിയായി. ദിലീപിനെ രണ്ട് വര്‍ഷം വിലക്കുകയും ചെയ്തു. അത് ബാധിച്ചത് സംഭവുമായി ബന്ധമില്ലാത്ത സിനിമയെയാണ്. ദിലീപിനന്ന് വളരെ വിഷമമായി.

 സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ട്

സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ട്

ആദ്യദിനം സിനിമ കാണാന്‍ ധൈര്യമില്ലായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നല്ല റിപ്പോര്‍ട്ട് വന്നു. എന്നാല്‍ ദിലീപിനെ ഒന്ന് വിളിക്കാമെന്ന് കരുതി. അങ്ങനെ ഒരു ബൂത്തില്‍ ചെന്നു. അവിടെയൊരു സംവിധായകന്‍ ദിലീപിനെ വിളിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ വളരെ മോശമായി എന്നാണ് അദ്ദേഹം ദിലീപിനോട് സംസാരിച്ചത്. സിനിമ ലാഗ് ഉണ്ടെന്നും ആക്ഷന്‍ രംഗങ്ങള്‍ നന്നായില്ലെന്നും അയാള്‍ പറയുന്നുണ്ടാര്‍ന്നു. ഇതൊക്കെ കഴിഞ്ഞ് ബൂത്തില്‍ നിന്നും പുറത്തിറിങ്ങിയപ്പോഴാണ് എന്നെ കാണുന്നത്. സിനിമ ഇഷ്ടമായില്ലേ എന്ന് ചോദിച്ചു. 'പോര ലാലു' എന്ന് പറഞ്ഞ് അദ്ദേഹം പോയി. ഞാന്‍ ടെന്‍ഷന്‍ അടിച്ച് ദിലീപിനെ വിളിച്ചു. ദിലീപും ഇതേ അഭിപ്രായമാണ് പറഞ്ഞത്. ആക്ഷന്‍ രംഗത്തിലുള്ള സലീം കുമാറിന്റെ ഭാഗം വളരെ മോശമാണെന്നും ചിലയിടത്ത് കൂവലുണ്ടെന്നും അത്കട്ട് ചെയ്യണമെന്നും പറഞ്ഞു. ഞാന്‍ തിയറ്ററില്‍ പോയി സിനിമ കാണട്ടെ എന്നിട്ട് തീരുമാനിക്കാം ഏത് ഭാഗം കട്ട് ചെയ്യണമെന്ന് എന്ന് പറഞ്ഞു.

 കൈയടിയും ബഹളവും

കൈയടിയും ബഹളവും

അങ്ങനെ സിനിമ കണ്ടു, ചിത്രം തുടങ്ങി അവസാനിക്കുന്നത് വരെ കൈയടിയും ബഹളവും. സിനിമ കണ്ടിറിങ്ങി ഞാന്‍ ദിലീപിനെ വിളിച്ച് കാര്യം പറഞ്ഞു. എന്നാല്‍ ദിലീപ് സമ്മതിക്കുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ കൂവലുണ്ടെന്നാണ് കേള്‍ക്കുന്നതെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കം ഉണ്ടായി. അവസാനം ചിത്രം വീണ്ടും എഡിറ്റ് ചെയ്യാന്‍ തിയറ്ററിലെത്തി. അന്ന് ഫിലിം ആയതിനാല്‍ ഓരോ തിയറ്ററിലും പോയി കട്ട് ചെയ്യണം. അന്ന് ശ്രീകുമാര്‍ തിയറ്ററിലെ ഓപ്പറേറ്റര്‍ എന്നോട് പറഞ്ഞു. ' എന്തിനാണ് സാര്‍ ഈ സീന്‍ കട്ട് ചെയ്യുന്നത്. ഇത് നൂറ് ദിവസം ഓടാന്‍ പോകുന്ന സിനിമയാണ്. പ്രൊജക്ടര്‍ റൂമിലെ ഈ ഹോളില്‍ കൂടി ഞാന്‍ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. പത്ത് മിനുറ്റ് കൂടി കട്ട് ചെയ്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ ലാഭവം എനിക്കാണ്. കാരണം എനിക്ക് നേരത്തെ വീട്ടില്‍ പോകാം. ഇതിലെ ഒരു സീന്‍ പോലും കളയരുത് സാര്‍, ആളുകള്‍ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 ആര് പറഞ്ഞാലും കട്ട് ചെയ്യില്ല

ആര് പറഞ്ഞാലും കട്ട് ചെയ്യില്ല

അപ്പോള്‍ എനിക്ക് വല്ലാത്തൊരു ഊര്‍ജ്ജം കിട്ടി. ഇനി ആര് പറഞ്ഞാലും കട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചു. ഈ സിനിമയുടെ വിധി ഇങ്ങനെയാവുമെന്നും വിചാരിച്ചു. അങ്ങനെ മീശമാധവന്‍ 202 ദിവസം ഓടി. വലിയ ദുരന്തമുണ്ടാകുമ്പോള്‍ അതിനെ തുടര്‍ന്ന് നല്ലൊരു സന്തോഷം വരുമെന്ന് പണ്ട് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് ബോധ്യപ്പെട്ടത് മീശമാധവനിലൂടെയാണ്. ഈ ചിത്രത്തിലൂടെ ദിലീപ് സൂപ്പര്‍സ്റ്റാറായി. അത് വരെ നടന്‍ എന്ന പേരില്‍ മാത്രമാണ് ദിലീപ് അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിന് താരമൂല്യം വന്നു. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ മീശമാധവനാണ്. പൈസ വാരിയ സിനിമകള്‍ വേറെയും ഉണ്ടാവും. മീശമാധവന്‍ സിനിമ ചെയ്ത സംവിധായകന്‍ എന്ന വിശേഷണത്തിലാണ് പലരും എന്ന ഇപ്പോഴും സ്വീകരിക്കുന്നത്. എന്റെ ജീവിതയാത്രയിലെ വലിയ ഇന്ധനമായിരുന്നു ഈ സിനിമ എന്നും ലാല്‍ ജോസ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X