ലാലിനെയും മമ്മൂട്ടിയെയും ലാല്‍ജോസ് വിലയിരുത്തുന്നു
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍- മമ്മൂട്ടി എന്നിവരെക്കുറിച്ച് സംവിധായകന്‍ ലാല്‍ജോസിനു പറയാനുള്ളതെന്തെന്നു കേള്‍ക്കൂ.
മോഹന്‍ലാല്‍- സിനിമയെ ആഘോഷമായിട്ടു കൊണ്ടു നടക്കുന്ന നടനാണു ലാല്‍. ലാലേട്ടന്റെ സിനിമാ കരിയര്‍ തുടങ്ങുന്നതു തന്നെ അദ്ദേഹത്തിന്റെ 19ാം വയസ്സിലാണ്. കോളജ് ജീവിതത്തില്‍ നിന്നു നേരിട്ടാണ് സിനിമയിലേക്കു വരുന്നത്. പുറംലോകവുമായുള്ള ബന്ധം ഒരു ഘട്ടത്തിലേ വിച്ഛേദിക്കപ്പെട്ടു പോയ ആളാണു ലാല്‍. കോളജ് ജീവിതത്തിന്റെ എക്‌സ്റ്റഷന്‍ ആയിട്ടാണ് സിനിമ വരുന്നത്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിയുമായും സ്വഭാവ സവിശേഷതകളുമായിട്ടും ബന്ധപ്പെട്ട കഥാപാത്രങ്ങള്‍ക്കാണ് ലാലേട്ടന്‍ ജീവന്‍ നല്‍കിയത്.

മമ്മൂട്ടി- ഇരുപത്തെട്ടാം വയസ്സിലാണു മമ്മൂക്ക സിനിമയില്‍ വരുന്നത്. ഒരു പാടു സിനിമകള്‍ക്കു വേണ്ടി ശ്രമിച്ച്, ചെറിയ ചെറിയ റോളുകലില്‍ തലകാണിച്ച ശേഷമാണ് സിനിമയില്‍ എത്തിയത്. ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ അനുഭവിച്ചതിനു ശേഷമാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. അതുകൊണ്ടു പലതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു.
താനൊരു സംവിധായകനായത് മമ്മൂക്ക നല്‍കിയ ആത്മവിശ്വാസം കൊണ്ടാണ്. മറവത്തൂര്‍ കനവ് എന്ന ചിത്രത്തിനു നിര്‍മാതാവായി, ശ്രീനിവാസന്‍ തിരക്കഥ എഴുതാന്‍ തുടങ്ങി. അന്നേരമാണ് ഇക്കാര്യം അറിഞ്ഞ് മമ്മൂക്ക വരുന്നത്. നിന്റെ കഥാനായകന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് മമ്മൂക്ക പറയുകയായിരുന്നു. അതാണു സംവിധായകന്‍ എന്ന നിലയില്‍ ജീവതത്തിലുണ്ടായ പ്രധാന ട്വിസ്റ്റ്.
മോഹന്‍ലാലിനു വേണ്ടി രണ്ടുമൂന്നു കഥകള്‍ തയാറാക്കിയിരുന്നു. അതൊന്നും നടന്നില്ല. ഒടുവില്‍ കസിന്‍സ് എന്ന ചിത്രം ചെയ്യാനിരുന്നു. എന്നാല്‍ ക്ലൈമാക്‌സിന്റെ കാര്യത്തില്‍ യോജിപ്പെത്താന്‍ പറ്റിയില്ല. അതുകൊണ്ട് ആ സിനിമ ഉപേക്ഷിച്ചു. മോഹന്‍ലാലിനു പറ്റിയ നല്ലൊരു കഥാപാത്രത്തെ കിട്ടാന്‍ സിനിമ ചെയ്യും. ലാലേട്ടനു വേണ്ടി ഷര്‍ട്ട് തുന്നാന്‍ തയാറല്ല. ലാലേട്ടനു പാകമാകുന്ന ഷര്‍ട്ട് കയ്യില്‍ വരുമ്പോള്‍ അത് അദ്ദേഹത്തെ അണിയിക്കും.


Click it and Unblock the Notifications