ദുല്‍ഖറിനെ കിട്ടാനില്ല, 'ഭയങ്കര കാമുകന്‍' ഉപേക്ഷിച്ചു? ലാല്‍ ജോസ് ഇനി ശ്രീനിവാസനൊപ്പം!

By Jince K Benny

കരിയറില്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് വെളിപാടിന്റെ പുസ്തകം. ഈ വര്‍ഷത്തേ ഓണച്ചിത്രമായി തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു. വെളിപാടിന്റെ പുസ്തകത്തിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ലാല്‍ ജോസ്.

ദുല്‍ഖര്‍ ചിത്രം 'ഒരു ഭയങ്കര കാമുകന്‍' ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പുതിയ ചിത്രം ശ്രീനിവാസനൊപ്പമായിരിക്കുമെന്നാണ്. ഒരു ഭയങ്കര കാമുകനില്‍ പിന്നില്‍ പ്രവര്‍ക്കുന്നവര്‍ തന്നെയാണ് ഈ ചിത്രത്തിന് പിന്നിലും. എന്നാല്‍ ഇത് പുതിയ ചിത്രമാണ്. ഭയങ്കര കാമുകന്‍ ഉപേക്ഷിച്ചേക്കുമെന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്.

അറബിക്കഥയ്ക്ക് ശേഷം

അറബിക്കഥയ്ക്ക് ശേഷം

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയ്ക്ക് ശേഷം ശ്രീനിവാസന്‍ നായകനാകുന്ന ലാല്‍ ജോസ് ചിത്രമാണിത്. പേരിടാത്ത ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.

ഉണ്ണി ആറിന്റെ തിരക്കഥ

ഉണ്ണി ആറിന്റെ തിരക്കഥ

ഉണ്ണി ആറും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുകയാണ് ഈ ശ്രീനിവാസന്‍ ചിത്രത്തിലൂടെ. ദുല്‍ഖറിനെ നായകനാക്കി പ്രഖ്യാപിച്ച ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ഉണ്ണി ആര്‍ ആയിരുന്നു. ചാര്‍ളിക്ക് ശേഷം ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണിത്.

ഒരു ഭയങ്കര കാമുകന്‍

ഒരു ഭയങ്കര കാമുകന്‍

നീന എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി ലാല്‍ ജോസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഒരു ഭയങ്കര കാമുകന്‍. ഈ വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ദുല്‍ഖര്‍ മറ്റ് തിരക്കുകളുടെ തിരക്കുകളില്‍ ആയതിനേത്തുടര്‍ന്ന് ചിത്രീകരണം നീട്ടിവച്ചു.

വെളിപാടിന്റെ പുസ്തകം

വെളിപാടിന്റെ പുസ്തകം

ദുല്‍ഖര്‍ ചിത്രം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലായിരുന്നു വെളിപാടിന്റെ പുസ്തകം സംഭവിക്കുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിന് ശേഷം ഭയങ്കര കാമുകന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദുല്‍ഖര്‍ തിരക്കിലാണ്

ദുല്‍ഖര്‍ തിരക്കിലാണ്

വെളിപാടിന്റെ പുസ്തകം പൂര്‍ത്തിയായിട്ടും ദുല്‍ഖറിന്റെ തിരക്ക് കുറഞ്ഞില്ല. ഇപ്പോള്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ് താരം. സോളോയുടെ ചിത്രീകരണം അനന്തമായി നീണ്ടുപോയതായിരുന്നു ഒരു ഭയങ്കര കാമുകന് തിരിച്ചടിയായത്.

അതേ നിര്‍മാതാവ് തന്നെ

അതേ നിര്‍മാതാവ് തന്നെ

ഒരു ഭയങ്കരന്‍ കാമുകന്‍ നിര്‍മിക്കാമെന്നേറ്റ ഷെബിന്‍ ബെക്കറാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്. ഷെബിന്‍ ബെക്കര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ലാല്‍ ജോസ് ചിത്രമാണിത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമായിരുന്നു ആദ്യ ചിത്രം.

ശ്രീനിവാസനും ലാല്‍ ജോസും

ശ്രീനിവാസനും ലാല്‍ ജോസും

ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ മറവത്തൂര്‍ക്കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാല്‍ ജോസ് സംവിധായകനായി അരങ്ങേറിയത്. അറബിക്കഥ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ലാല്‍ ജോസിന്റെ നായകനുമായി. അറബിക്കഥയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X