ലാല്‍ ജൂനിയര്‍ ചിത്രത്തിനായി ദിലീപും ആസിഫ് അലിയും എത്തിയപ്പോള്‍! വീഡിയോ

By Midhun Raj

ഡ്രൈവിംഗ് ലൈസന്‍സിന്റെ വിജയത്തിന് പിന്നാലെ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുനാമി. സിനിമയ്ക്ക് തുടക്കമായിരിക്കുകയാണ്. ഇടപ്പളളി പളളിയില്‍ നടന്ന പൂജാ ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. ലാലിന്റെ തിരക്കഥയിലാണ് മകന്‍ സിനിമ എടുക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ അലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

lal-dileep

പൂജാ ചടങ്ങില്‍ ജനപ്രിയ നായകന്‍ ദിലിപും എത്തിയിരുന്നു. ആസിഫ് അലി, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, അരുണ്‍, സംവിധായകരായ സിബി മലയില്‍, സച്ചി, ബോബന്‍ സാമുവല്‍, ഷൈജു അന്തിക്കാട്, മാര്‍ത്താണ്ഡന്‍, ബെന്നി പി നായരമ്പലം, ബിബിന്‍ ചന്ദ്രന്‍, ആന്റോ ജോസഫ്, ഗിരീഷ് വൈക്കം, സിബി തുട്ടുപുറം,റോഷന്‍ ആന്‍ഡ്രുസ്, പ്രിയനന്ദന്‍, മൃദുല്‍ നായര്‍, മേജര്‍ രവി, സനൂപ് തൈക്കുടം, അരുണ്‍ ഗോപി, ലിയോ തദേവൂസ്, അല്‍ത്താഫ് സലീം, നെല്‍സണ്‍ ഐപ്പ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

ബാലു വര്‍ഗീസാണ് സുനാമിയില്‍ നായകനാവുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കലും എഡിറ്റിങ്ങ് രതീഷ് രാജും നിര്‍വ്വഹിക്കും. തൃശ്ശൂര്‍,ഇരിങ്ങാലക്കുട തുടങ്ങിയവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

വീഡിയോ

More from Filmibeat

Read more about: lal junior dileep asif ali lal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X