ലാലിന്റെ ആരാണ് മീര?
രസതന്ത്രത്തില്‍ മോഹന്‍ലാല്‍ ആശാരിയായാണ് വേഷമിട്ടത്. അനാഥയായ ഒരു പെണ്‍കുട്ടിയായി മീരയും. പുതിയ ചിത്രത്തിലെത്തുമ്പോള്‍ വളരെ വ്യത്യസ്തമായ പശ്ചാത്തലമാണ് സത്യന്‍ ഒരുക്കിയിരിക്കുന്നത് .
ഗള്‍ഫ് നാടുകളിലേക്ക് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഫാഷന്‍ ടെക്നോളജിയില്‍ ബിരുദമെടുത്ത പെണ്‍കുട്ടിയായി മീര വേഷമിടുന്നു. ഇവര്‍ തമ്മിലുണ്ടാവുന്ന അസാധാരണമായ ബന്ധമാണ് കഥയുടെ കാതല്‍.
മുകേഷ് ആദ്യമായി അഭിനയിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം രസതന്ത്രമാണ്. ചിത്രത്തില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷമായിരുന്നു മുകേഷിന്. രസതന്ത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കിയ വിനോദയാത്രയില്‍ മുകേഷ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. പുതിയ സത്യന്‍ ചിത്രത്തിലും മുകേഷിന് ശ്രദ്ധേയമായ വേഷമുണ്ട്. സുകന്യ, മോഹിനി, വിജയരാഘവന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായി അഞ്ചാം തവണയും ഇളയരാജ സത്യന്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമൊരുക്കുന്നു. ഗാനങ്ങളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്.
ഛായാഗ്രഹണം അഴകപ്പന്‍. തേനി, കമ്പം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
മുന്‍ പേജ് -


Click it and Unblock the Notifications