വസ്ത്രവ്യാപാരി ഗോപകുമാര്‍
രസതന്ത്രം 2006ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. 11 വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിച്ചുവെന്നതായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. നായികയായി മീരാ ജാസ്മിനും വേഷമിട്ടതോടെ ചിത്രത്തിന് താരത്തിളക്കമേറി.
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ച ഭരത് ഗോപി ഉള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡ് ജേതാക്കളാണ് രസതന്ത്രത്തില്‍ ഒന്നിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഭരത് ഗോപിയും മോഹന്‍ലാലും മത്സരിച്ചഭിനയപ്പോള്‍ ശോഭനക്കു ശേഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മലയാളനടി എന്ന വിശേഷണം കരിയറില്‍ തൂവലായി കൊണ്ടുനടക്കുന്ന മീരാ ജാസ്മിനും മികച്ച അഭിനയമാണ് കാഴ്ച വച്ചത്.
സത്യന്‍ അന്തിക്കാടും ഭരത് ഗോപിയും മോഹന്‍ലാലും മീരാ ജാസ്മിനുമൊക്കെ ചേര്‍ന്നുള്ള ആ രസതന്ത്രം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ചിത്രം വന്‍വിജയമായി. സത്യന്‍ അന്തിക്കാടിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്.
രസതന്ത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സത്യന്‍ അന്തിക്കാട് ആദ്യമായി തിരക്കഥയെഴുതിയത് രസതന്ത്രത്തിനു വേണ്ടിയാണ്.
രസതന്ത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ ഉയരത്തിലാണ്. ഇത്തവണയും തിരക്കഥ സത്യന്റേതാണ്. രസതന്ത്രം 2006ലെ വിഷുച്ചിത്രമായിരുന്നെങ്കില്‍ 2008ലെ വിഷുച്ചിത്രമായാണ് ഈ സത്യന്‍-ലാല്‍-മീര ചിത്രമെത്തുന്നത്.
അടുത്ത പേജ് -


Click it and Unblock the Notifications