പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും! ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയാണെന്ന് ലാല്‍

By Midhun Raj

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം സൂനാമിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയാണെന്ന് നടന്‍ ലാല്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും എന്ന് ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ ലാലിന്റെ മകന്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുനാമി.

lal junior-lal

ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നമസ്‌ക്കാരം

നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകം മുഴുവന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ സുനാമി എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെക്കുന്നു. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവന ശേഷിയുടെ ബലത്തെക്കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും, ഭയപ്പെടരുത്. ചെറുത്തുനിന്ന് തോല്‍പ്പിക്കുക. !ഒരിക്കല്‍ കൂടി. ലാല്‍ കുറിച്ചു.

ബാലു വര്‍ഗീസാണ് സുനാമിയില്‍ നായകനാവുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും എഡിറ്റിങ്ങ് രതീഷ് രാജും നിര്‍വ്വഹിക്കും. തൃശ്ശൂര്‍,ഇരിങ്ങാലക്കുട തുടങ്ങിയവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ലാലിന്റെ തിരക്കഥയിലാണ് മകന്‍ ജീന്‍ പോള്‍ ലാല്‍ സിനിമ അണിയിച്ചൊരുക്കുന്നത്.

ലാല്‍ ജൂനിയറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് വലിയ വിജയമായി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ നായക വേഷത്തില്‍ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ലാല്‍ ജൂനിയറിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്.

ഡ്രൈവിംഗ് ലൈസന്‍സിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സുനാമിയുമായി സംവിധായകന്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ലാല്‍ ജൂനിയര്‍ സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more about: lal coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X