twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ പൃഥ്വിരാജിന്റെ അച്ഛനാകുന്നു

    By Aswathi
    |

    ഇപ്രാവശ്യത്തെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരം രണ്ടു പേരാണ് പങ്കിട്ടത്. ഫഹദ് ഫാസിലിന്റെ പേര് മാത്രമേ അധികം പറഞ്ഞു കേള്‍ക്കുന്നുള്ളൂവെങ്കിലും അതിനൊപ്പം തന്നെ പ്രധാന്യമുണ്ട് ലാലിനും.

    പുരസ്‌കാരത്തനര്‍ഹനായ ശേഷം ലാല്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണ് 'എന്നു നിന്റെ മൊയ്തീന്‍'. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ അച്ഛനായാണ് ലാല്‍ എത്തുന്നതെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. അറുപതുകളിലെ ഒരു യഥാര്‍ത്ഥ കഥയാണ് സിനിമ.

    lal-prithviraj

    കോഴിക്കോട് ജില്ലയിലെ മുക്കം സാക്ഷിയായ പ്രണയകഥയിലെ പഴയനായകനും നായികയും മൊയ്തീനും കാഞ്ചനമാലയുമായിരുന്നു. മുക്കത്തെ സമ്പന്നനായിരുന്നു ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും ഇവിടുത്തെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയും തമ്മില്‍ പ്രണയത്തിലായി. സ്‌കൂള്‍ കാലത്തെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.

    മതം തടസ്സം സൃഷ്ടിച്ചപ്പോള്‍ കാഞ്ചനമാലയ്ക്കും മൊയ്തീനും ജീവിതത്തില്‍ ഒന്നിയ്ക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ഇരുവഞ്ഞിപ്പുഴയില്‍ തോണി മറഞ്ഞ് മൊയ്തീന്‍ മരിയ്ക്കുകയായിരുന്നു. ഇന്നും പഴയ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ജീവിയ്ക്കുകയാണ് കാഞ്ജനമാല. ഇവരുടെ പ്രണയകഥ ഡോക്യുമെന്ററിയാക്കിയ ആര്‍ എസ് വിമല്‍ സംസ്ഥാനപുരസ്‌കാരമുള്‍പ്പെടെയുള്ള ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ കഥ ചലച്ചിത്രമാക്കുന്നത്.

    English summary
    Lal is known to slip into any role with effortless ease. The actor, who recently went on to win this year's State Award for the Best Actor will play a politician next, and more interestingly, father to Prithviraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X