twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    By Rohini
    |

    പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് എല്ലാവര്‍ക്കും അറിയാം. തന്നെ മുഷിപ്പിയ്ക്കുന്ന എന്ത് കാര്യം കണ്ടാലും അപ്പോള്‍ മമ്മൂട്ടി പ്രതികരിയ്ക്കും.

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട''മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    മമ്മൂട്ടി ആരോട്, എങ്ങനെ, എപ്പോള്‍ പൊട്ടിത്തെറിയ്ക്കും എന്നൊന്നും പറയാന്‍ കഴിയില്ല. ഒരിക്കല്‍ ഒരു തമാശ പറഞ്ഞു പൊട്ടിച്ചിരിയ്ക്കുന്നതിനിടെയാണ് മമ്മൂട്ടിയ്ക്ക് ദേഷ്യം വന്നത്. അന്ന് ദേഷ്യപ്പെട്ട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കഥ ഇപ്രകാരം, തുടര്‍ന്ന് വായിക്കൂ..

    പണികിട്ടിയത് ലാലിന്

    ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    മമ്മൂട്ടിയുടെ പെട്ടന്നുള്ള ദേഷ്യം കാരണം പണി കിട്ടിയ ഒരാളാണ് നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍.

    ഹിറ്റ്‌ലറിന്റെ സെറ്റില്‍

    ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സംഭവം. ഒരു ദിവസം സെറ്റില്‍ വച്ച് മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ലാലിനോട് സംസാരിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ഞാനവരുടെ സിനിമയില്‍ അഭിനേച്ചേക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

    ലാലിന്റെ തമാശ

    ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    അത് കേട്ടപ്പോള്‍ ലാല്‍ പറഞ്ഞു മമ്മൂട്ടി തീര്‍ച്ചയായും ആ ചിത്രത്തില്‍ അഭിനയിക്കണം. അത് കേട്ട് സന്തോഷിച്ചിരിയ്ക്കുന്ന മമ്മൂട്ടിയോട് ലാല്‍ തുടര്‍ന്ന് പറഞ്ഞു, 'രണ്ട് നൂറ്റാണ്ടോളം നമ്മളെ ഭരിച്ച് മുടിപ്പിച്ചവരല്ലേ അവര്‍. അവരോട് ഇങ്ങനെയൊക്കയേ പ്രതികാരം ചെയ്യാന്‍ കഴിയൂ. മമ്മൂട്ടി തീര്‍ച്ചയായും ഈ ഓഫര്‍ സ്വീകരിയ്ക്കണം'

     മമ്മൂട്ടി ഇറങ്ങിപ്പോയി

    ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    ലാലിന്റെ തമാശ കേട്ട് സെറ്റിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷെ മമ്മൂട്ടിയ്ക്ക് മാത്രം അതത്ര പിടിച്ചില്ല. അപ്പോള്‍ തന്നെ മെഗാസ്റ്റാര്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    നഷ്ടം ലാലിന്

    ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

    മമ്മൂട്ടി ഇറങ്ങിപ്പോയതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആ ദിവസം നടന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ലാലിന് തന്നെയാണ് ആ തമാശയുടെ നഷ്ടം വന്നു ഭവിച്ചത്.

    English summary
    Lal's comedy exceeds limits, Mammootty leaves location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X