»   » പ്രതിശ്രുത വരന്‍ പിന്തുണ നല്‍കിയപ്പോഴാണ് പരാതി നല്‍കാന്‍ നടി സമ്മതിച്ചത് എന്ന് ലാല്‍

പ്രതിശ്രുത വരന്‍ പിന്തുണ നല്‍കിയപ്പോഴാണ് പരാതി നല്‍കാന്‍ നടി സമ്മതിച്ചത് എന്ന് ലാല്‍

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ ഷൂട്ടിങ് കഴിഞ്ഞ മടങ്ങവെ നടിയെ മൂന്നഗം സംഘം ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ കേരളത്തിലെ സംസാര വിഷയം. സംഭവിച്ചത് മറച്ചുവയ്ക്കാതെ പൊലീസില്‍ പരാതി നല്‍കിയ നടിയുടെ ധീരതയെ പ്രശംസിച്ചുകൊണ്ടാണ് പല സെലിബ്രിറ്റികളുടെയും ഫേസ്ബുക്ക് പോസ്റ്റ്.

നടിയെ ആക്രമിച്ച സംഭവം പ്രമുഖ നടന്റെ പകവീട്ടല്‍ ക്വട്ടേഷന്‍; അന്വേഷണം നടനിലേക്ക്.. പിടിമുറുകുമോ?

എന്നാല്‍ പരാതി നല്‍കാന്‍ നടി ആദ്യം ഭയന്നിരുന്നു എന്ന് ലാല്‍ പറയുന്നു. നടി അതിക്രമത്തിനിരയായ ശേഷം സംഭവം ആദ്യമറിഞ്ഞ ആളാണ് ലാല്‍. അന്ന് രാത്രി നടന്ന കാര്യങ്ങളെ കുറിച്ച് ലാല്‍ പറയുന്നത്,

ലാലിന്റെ വീട്ടില്‍ എത്തിയത്

അതിക്രമത്തിന് ഇരയായ പ്രമുഖനടി സംഭവത്തിന് ശേഷം ആദ്യം പോയത് ലാലിന്റെ വീട്ടിലേക്കായിരുന്നു. തൃശൂരില്‍ നിന്നും ഡബ്ബിംഗിനായി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ച് നടിയെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്തത്.

അവളെന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ അവള്‍ ആദ്യം തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞെന്നാണ് ലാല്‍ പറഞ്ഞത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ മലയാള സിനിമാ ലോകം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ സംഭവം വിവരിച്ചത്. അന്നത്തെ രാത്രിയിലെ സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

പ്രതിശ്രുത വരന്‍ വന്നു

സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തിയെന്ന് ലാല്‍ പറഞ്ഞു. അവരെല്ലാം നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ലാല്‍ വ്യക്തമാക്കി.

പരാതി നല്‍കേണ്ടെന്ന് ആദ്യം പറഞ്ഞു

സംഭവത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ ഇതൊന്നും പുറത്തറിയരുതെന്നായിരുന്നു നടിയുടെ നിലപാടെന്ന് ലാല്‍ വിവരിച്ചു. എന്നാല്‍ പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയതോടെയാണ് പരാതി നല്‍കാനും, സംഭവിച്ചത് എവിടെയും തുറന്നു പറയാനും നടി തീരുമാനിച്ചതെന്നും ലാല്‍ പറഞ്ഞു.

English summary
Lal's reaction on actress attacked case
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam