ബാഹുബലിയ്‌ക്കൊപ്പം നടന്‍ ലാല്‍! അടുത്ത സിനിമ വിസ്മയമാവുമ്പോള്‍ മലയാളിക്ക് അഭിമാനിക്കാം, കാരണമിതാണ്..

ഇന്ത്യ കണ്ട വിസ്മയ ചിത്രമായിരുന്നു ബാഹുബലി. കോടികള്‍ വാരിക്കൂട്ടിയ ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റില്‍ നിരവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്. തെലുങ്കില്‍ നായകനായി തിളങ്ങി നിന്നിരുന്ന പ്രഭാസ് ബാഹുബലിയിലെ അഭിനയത്തിലൂടെയായിരുന്നു ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയത്.

പ്രഭാസിന്റെ വിവാഹത്തിനെ കുറിച്ചും അടുത്ത സിനിമയെ കുറിച്ചും നിരവധി ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും അതിലൊന്നും ഒരു കാര്യവുമില്ലെന്ന് പ്രഭാസ് തെളിയിച്ചിരുന്നു. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാവുന്ന സിനിമയെ കുറിച്ച് അന്വേഷിക്കാന്‍ മലയാളികള്‍ക്കും ഒരു കാരണമുണ്ട്.

പ്രഭാസിന്റെ സിനിമ

പ്രഭാസിന്റെ സിനിമ

ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച ബാഹുബലി റിലീസിനെത്തി ഒരു വര്‍ഷം പൂര്‍ത്തിയപ്പോഴാണ് സിനിമയുടെ ഓളം ഒന്ന് കെട്ടടങ്ങിയത്. സിനിമയില്‍ അഭിനയിച്ച എല്ലാ താരങ്ങള്‍ക്കും മികച്ച അവസരങ്ങളായിരുന്നു കിട്ടിയിരുന്നത്. ഭല്ലാല ദേവനായ റാണ ദഗ്ഗുപതി നായകനായ ഒരു സിനിമ റിലീസിനെത്തിയിരുന്നു. പിന്നാലെ മലയാളത്തിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

സഹോ

സഹോ

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സാഹോ. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് ശ്രദ്ധ കപൂറാണ്. മുന്‍പ് അനുഷ്‌ക ഷെട്ടി നായികയായി അഭിനയിക്കുന്നുണ്ടെന്ന് പലപ്പോഴും വാര്‍ത്ത വന്നിരുന്നു. പ്രഭാസിന്റെ നായികയാവാന്‍ ബോളിവുഡില്‍ നിന്നും കത്രീന കൈഫിനും ക്ഷണം വന്നിരുന്നെങ്കിലും ശ്രദ്ധ തന്നെ നായികയാണെന്ന് തീരുമാനിക്കുകയായിരുന്നു.

 മലയാളത്തില്‍ നിന്നുള്ള താരം

മലയാളത്തില്‍ നിന്നുള്ള താരം

ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണി നിരക്കുന്നുണ്ട്. അതിലൊരാള്‍ മലയാളിയാണെന്നുള്ളതാണ് കേരളത്തില്‍ ശ്രദ്ധേയമായ കാര്യം. നടന്‍ ലാല്‍ ആണ് സഹോയില്‍ പ്രഭാസിനൊപ്പം അഭിനയിക്കുന്നത്. നിലവില്‍ അബുദാബിയില്‍ നിന്നും ചിത്രീകരണം നടക്കുന്ന സിനിമയില്‍ ലാലും ജോയിന്‍ ചെയ്തിരുന്നെന്നും.. ഷൂട്ടിംഗ പൂര്‍ത്തിയാക്കി അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ച് പോന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പ്രഭാസിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 സഹോയ്‌ക്കൊപ്പം ലാല്‍

സഹോയ്‌ക്കൊപ്പം ലാല്‍

ഫേസ്ബുക്കിലൂടെ പ്രഭാസിനൊപ്പം നില്‍ക്കുന്ന ചിത്രം ലാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുകയാണ്. പ്രഭാസിനൊപ്പം സഹോയുടെ സെറ്റില്‍ നിന്നും എന്ന് പറഞ്ഞായിരുന്നു ലാല്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അത് മാത്രമല്ല സംവിധായകന്‍ സുജിത്ത് ഭാസ്‌കറിനൊപ്പമുള്ള ഫോട്ടോയും പുറത്ത് വന്നിരുന്നു. ആദ്യമായിട്ടാണ് പ്രഭാസിനൊപ്പം അഭിനയിക്കുന്നതെങ്കിലും ഇതിന് മുന്‍പ് ലാല്‍ തെലുങ്കില്‍ രണ്ട് സിനിമകൡ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമയുടെ റിലീസ് എന്നാണെന്നുള്ളത് വ്യക്തമല്ല.

 സഹോയുടെ വിശേഷങ്ങള്‍

സഹോയുടെ വിശേഷങ്ങള്‍

പ്രഭാസിനെ നായകനാക്കി നിര്‍മ്മിക്കുന്ന കഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സിനിമയില്‍ നിന്നും പുറത്ത് വന്ന ലുക്കില്‍ പ്രഭാസ് ഒരു ചോക്ലേറ്റ് പയ്യനായിട്ടായിരുന്നു കാണിച്ചത്. യുവി ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നീല്‍ നിധിന്‍ മുകേഷ്, എവലിന്‍ ശര്‍മ്മ, എന്നിവരും അഭിനയിക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മൂന്ന് ഭാഷകളിലുമായി 300 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X