ലാല്‍ സര്‍ 15 നായികമാരെയും ഒരു നായകനെയും പരിചയപ്പെടുത്തി, ഞാനാണ് ആ നായകന്‍
ലാല്‍ ജോസ് പരിചയപ്പെടുത്തിയ ഒടുവിലത്തെ നായികയാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലെ ദീപ്തി സതിയുടെ അഭിനയം നടിയ്ക്ക് ഒത്തിരി പ്രശംസകള്‍ നേടിക്കൊടുത്തു. ഇതോടെ ദീപ്തി സതിയും മലയാളത്തിലെ നായികമാരില്‍ ഒരാളായി. അതോടൊപ്പം ലാല്‍ ജോസ് പരിചയപ്പെടുത്തിയ നായികമാരില്‍ ഒരാളും.
ലാല്‍ ജോസും പറയുന്നു ഞാന്‍ പരിചപ്പെടുത്തി നായികമാരില്‍ എന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് ദീപ്തി സതി എന്ന്. എന്നാല്‍ ദീപ്തി സതി പറയുന്നത്, ഞാന്‍ നടിയല്ല എന്നാണ്.

ലാല്‍ ജോസ് സര്‍ പതിനഞ്ച് നായികമാരെ പരിചയപ്പെടുത്തി. ഒരു നായകനെയും. ആ നായകനാണ് ഞാന്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താന്‍ ലാല്‍ജോസിന്റെ നായകനാണെന്ന് ദീപ്തി സതി പറഞ്ഞത്.
നീനയ്ക്ക് വേണ്ടി ഒരു ആണ്‍കുട്ടിയായിട്ടാണ് ദീപ്തി അവതരിച്ചത്. കഥാപാത്രത്തിന് വേണ്ടി മുടിമുറിച്ച ദീപ്തി ആണ്‍കുട്ടികളെ പോലെ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











