»   » മമ്മൂട്ടിയെ വിട്ടു; ലാല്‍ ലാലേട്ടനൊപ്പം

മമ്മൂട്ടിയെ വിട്ടു; ലാല്‍ ലാലേട്ടനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Lal-Mohanlal
വിയറ്റ്‌നാംകോളനിയെന്ന സൂപ്പര്‍ഹിറ്റ് പിറന്ന് 21 വര്‍ഷത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ലാല്‍ വീണ്ടും സിനിമയൊരുക്കുന്നു. നടനായി അരങ്ങേറ്റം കുറിച്ച് 15 വര്‍ഷത്തിനിടെ ഇത് നാലാംതവണയാണ് ലാല്‍ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്.

മോഹന്‍ലാലുമായി കരാറൊപ്പിട്ടുവെങ്കിലും അടുത്ത വര്‍ഷം മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കൂവെന്ന് ലാല്‍ പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ലാല്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച കോബ്ര പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിന് ശേഷമാണ് ലാല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നത്.

മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാജോലികള്‍ ആരംഭിച്ചെങ്കിലും നടനെന്ന നിലയില്‍ ലാല്‍ കമ്മിറ്റ് ചെയ്ത മറ്റു പ്രൊജക്ടുകളാണ് ഷൂട്ടിങ് വൈകിപ്പിയ്ക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും തിരക്കുള്ള സമയമാണിതെന്നും ലാല്‍ വിശദീകരിയ്ക്കുന്നു.

ഒരുകാലത്ത് ലാലിനൊപ്പം ചേര്‍ന്ന് ഹിറ്റുകള്‍ സൃഷ്ടിച്ച സിദ്ദിഖും മോഹന്‍ലാലിനെ നായകനാക്കി അടുത്ത വര്‍ഷം സിനിമയെടുക്കുന്നുണ്ട്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് വേണ്ടിയാണ് സിദ്ദിഖും മോഹന്‍ലാലും അവസാനമായി ഒന്നിച്ചത്. കമല്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ കഥയൊരുക്കിയത് സിദ്ദിഖായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖും ലാലും മോഹന്‍ലാലിനെ നായകനായി സിനിമയൊരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു വിരുന്നായി മാറുമെന്ന് ഉറപ്പാണ്.

English summary
Twenty one years after the blockbuster-flick Vietnam Colony, Lal will direct superstar Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam