»   » സെറ്റിലെ മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട് തിരക്കഥാകൃത്ത്, പറഞ്ഞതിങ്ങനെ

സെറ്റിലെ മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട് തിരക്കഥാകൃത്ത്, പറഞ്ഞതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എളിമയുള്ള മനുഷ്യനാണെന്ന് തെലുങ്ക് തിരക്കഥാകൃത്ത് രവിചന്ദ്ര തേജ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം മനമന്ദയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രവിചന്ദ്ര തേജയാണ്. സെറ്റിലെ മോഹന്‍ലാലിനൊപ്പമുള്ള തന്റെ അനുഭവം പങ്കു വയ്ക്കവെയാണ് രവിചന്ദ്ര തേജ ഇക്കാര്യം പറയുന്നത്. നായിക ഗൗതമിയുടെ കഥാപാത്രത്തിനോടുള്ള ആത്മാര്‍ത്ഥതയെ കുറിച്ചും രവിചന്ദ്ര പറഞ്ഞു.

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?


ഒരു നീണ്ട വേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ഗൗതമിയുടെ രണ്ടാമത്തെ ചിത്രമാണ് മനമന്ദ. ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശമാണ് ആദ്യ ചിത്രം. കമല്‍ ഹാസന്റെ നായിക വേഷമായിരുന്നു ചിത്രത്തില്‍ ഗൗതമി അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്റെ തമിഴ് റീമേക്കായിരുന്നു പാപനാശം.


mohanlal

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമായ മനമന്ദ ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരേ സമയം പുറത്തിറങ്ങുന്നത്. മനമന്ദ എന്ന പേരില്‍ തെലുങ്കിലും, നമതു എന്ന പേരില്‍ തമിഴിലും മലയാളത്തില്‍ വിസ്മയം എന്ന പേരിലും ചിത്രം പ്രദര്‍ശനത്തിനെത്തും.


മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?


മൂന്ന് ഭാഷകളിലേക്കും ഡബ് ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സൂപ്പര്‍ മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജരുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് ചിത്രത്തില്‍ ഗൗതമി അവതരിപ്പിക്കുക. വിശ്വാനന്ദ്, റെയ്‌നാ റാവോ, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.


എന്തുകൊണ്ട് മോഹന്‍ലാലിന്റെ വിസ്മയം, സംവിധായകന്‍ ചന്ദ്രശേഖര്‍ യെലറ്റി പറയുന്നു

English summary
Lalettan is such a humble person ; Ravichandra Teja

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam