ഇന്നലെ അവതരിപ്പിച്ചത് ലാലിസം അല്ലെന്ന് രതീഷ് വേഗ

By Aswathi

കൊച്ചി: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിമന്റെ ഉദ്ഘാടന വേദിയില്‍ ഇന്നലെ (31-01-2015) അരങ്ങേറിയ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ലാലിസം ആയിരുന്നില്ലെന്ന് കോഡിനേറ്റര്‍ രതീഷ് വേഗ. ലാലിസം പിരിച്ചുവിട്ടിട്ടില്ലെന്നും രതീഷ് വേഗ വ്യക്തമാക്കി.

ഏറെ ആരോപണ വിധേമായ ലാലിസം പിരിച്ചുവിട്ടുവെന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് രതീഷ് പ്രതികരിച്ചു. ഇന്നലെ ചെയ്ത ഷോ ലാലിസം എന്ന പേരില്‍ രൂപപ്പെടുത്തിയ ആശയമല്ല. ദേശീയ ഗെയിംസിനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതാണെന്നും രതീഷ് വേഗ പറഞ്ഞു.

ratheesh-vega-mohanlal

ഇന്നലെ പിഴവുകള്‍ സംഭവിച്ചതായി കരുതുന്നില്ല. ഷോയുടേതായി സംഭവിച്ച ഏകോപനപ്പിഴവുകളാണ് തിരിച്ചടിയായത്. ബാന്‍ഡിലെ അംഗങ്ങള്‍ക്ക് പരസ്പരം കാണാനുള്ള സൗകര്യം പോലും ലഭിച്ചില്ല. സംഘാടനത്തിലെ പിഴവുകളും നിയന്ത്രണാതീതമായ ജനക്കൂട്ടവുമാണ് തിരിച്ചടിയായത്. ലാലിസം ഇത്തരത്തിലായിരിക്കില്ല. മികച്ച ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിയായിരിക്കും ലാലിസം അവതരിപ്പിക്കുന്നതെന്നും രതീഷ് വേഗ വ്യക്തമാക്കി

മോഹന്‍ലാലിന്റെ അവതരണവും ഇന്ത്യയിലെ തന്നെ പേരെടുത്ത ഗായകരുടെ പാട്ടുകളും കോര്‍ത്തിണക്കിയാണ് ലാലിസം അവതരിപ്പിച്ചത്. എന്നാല്‍ ഗാനങ്ങളുടെ തിരഞ്ഞെടുപ്പും പുതുമയില്ലാത്ത അവതരണവും പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായിരുന്നു.

പരിപാടിയുടെ ലോഞ്ചിങിന് തന്നെ സര്‍ക്കാര്‍ രണ്ട് കോടി നല്‍കിയെന്ന വാര്‍ത്തയാണ് ലാലിസത്തിനെതിരെ ആദ്യം ഉയര്‍ന്നുവന്ന വിവാദം. എന്നാല്‍ രണ്ടു കോടി രൂപ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും കലാകാരന്മാര്‍ക്കുള്ള ചെലവുമാത്രമാണ് വാങ്ങിയതെന്നും മോഹന്‍ലാല്‍ തന്നെ വിശദീകരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X