ലാലിസത്തിലെ തട്ടുപൊളിപ്പന്‍ ഗാനം എത്തി
മോഹന്‍ലാലിന്റെ മ്യൂസിക് ബാന്റായ ലാലിസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു ന്യൂജനറേഷന്‍ ലാലിനെ ഇതിലൂടെ നിങ്ങള്‍ക്ക് കാണാം. താരത്തിന്റെ കിടിലം പ്രകടനത്തോടെയാണ് ഗാനം എത്തിയത്. മോഹന്‍ലാലിന്റെ ഒരു തട്ടുപൊളിപ്പന്‍ ഗാനം എന്നു വേണമെങ്കില്‍ പറയാം. പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു നാടന്‍പാട്ടിന്റെ വരികള്‍ക്ക് ന്യൂജനറേഷന്‍ സംഗീതം കൂടി കലര്‍ത്തിയാല്‍ എങ്ങനെയിരിക്കും. ഇത്തരം പാട്ടുകളാണല്ലോ നിങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാട്ട് കണ്ടാല്‍ ഇതാണ് ശരിയായ ലാലിസം എന്നു തോന്നിപ്പിക്കും. ലാലിന്റെ കൂടെ രതീഷ് വേഗയും മറ്റ് ഗായകരും ഈ പാട്ടില്‍ എത്തുന്നുണ്ട്. കണ്ടുനോക്കൂ...


Click it and Unblock the Notifications