ശരിക്കുള്ള 'ലാലിസം' കാണാന്‍ ഈ ട്രെയിലര്‍ കാണൂ
മോഹന്‍ലാലിന്റെ മ്യൂസിക് ബാന്റായ ലാലിസത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ലാലിന്റെ കിടിലന്‍ പ്രകടനത്തോടുകൂടിയാണ് പ്രമോ സോങ് ട്രെയിലര്‍. ഇതാണ് ശരിയായ ലാലിസം എന്നു ട്രെയിലര്‍ കാണുന്നവര്‍ക്ക് തോന്നിപ്പോവാം.
ഒരു ജനതയുടെ ആവേശം ഒരു ബാന്റായി വന്നാല്‍ എങ്ങിനെയിരിക്കും എന്നതിനുള്ള ഉത്തരമാണ് ട്രെയിലര്‍. മോഹന്‍ലാലിന്റെ മാസ്മരിക ശബ്ദത്തിലൂടെയാണ് ട്രെയിലര്‍. പ്രിയദര്‍ശനാണ് ലാലിസത്തിന്റെ പ്രമോ സോങ് സംവിധാനം ചെയ്തത്. സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്നാണ് മോഹന്‍ലാല്‍ ഈ മ്യൂസിക് ബാന്റ് തുടങ്ങിയത്.

അഭിനയത്തിന് പുറമെ മോഹന്‍ലാല്‍ അസ്സലൊരു പിന്നണിഗായകന്‍ കൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 'റണ്‍ ബേബി റണ്ണി'ലെ 'ആറ്റുമണല്‍ പായയില്‍...' എന്ന് തുടങ്ങുന്ന പാട്ടാണ് ഒടുവില്‍ പാടിയത്. രതീഷ് ഗേവ കമ്പോസ് ചെയ്ത ഈ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു.
'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ 'നീയറിഞ്ഞോ മേലെമാനത്ത്...' എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് മോഹന്‍ലാല്‍ പിന്നണിഗാന രംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന് വേണ്ടി 'എഇഐഒയു....', 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിന് വേണ്ടി 'കൈതപ്പൂവിന്‍...' തുടങ്ങി ധാരാളം പാട്ടുകള്‍ പാടി.


Click it and Unblock the Notifications











