»   » സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും ചേര്‍ന്ന് തുടക്കമിട്ടു, കാത്തിരിക്കാം ആ മെഗാ ഇവന്റിനായി!

സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും ചേര്‍ന്ന് തുടക്കമിട്ടു, കാത്തിരിക്കാം ആ മെഗാ ഇവന്റിനായി!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലരൊളായ കെപിഎസി ലളിത സിനിമയിലെത്തിയിട്ട് 50 വര്‍ഷം പിന്നിടുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന് സിനിമാലോകത്തിന്റെ ആദരമായാണ് ലളിതം 50 എന്ന പേരില്‍ മെഗാ ഇവന്റ് ഒരുക്കുന്നത്. എം പത്മകുമാറാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്താന്‍ വ്യഗ്രത പൂണ്ട് കാളിദാസന്‍,ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ്

പ്രണവിന് മമ്മൂട്ടി നല്‍കിയ പിന്തുണയും ദുല്‍ഖറിന്റെ അനുഗ്രഹവും മറക്കാനാവില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

തോപ്പില്‍ഭാസിയുടെ കുടുംബം എന്ന ചിത്രത്തിലൂടെയാണ് ഈ അഭിനേത്രി സിനിമയിലേക്ക് എത്തിയത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. 50 വര്‍ഷം പിന്നിടുന്ന അഭിനേത്രിക്ക് ആദംര നല്‍കുന്ന പരിപാടിയുടെ സ്വാഗത സംഘം കമ്മിറ്റിയുടെ ഉദ്ഘാടനം സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും ചേര്‍ന്നാണ് നടത്തിയത്.

സിനിമാലോകത്തിന്റെ ആദരം

സിനിമയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെപിഎസി ലളിതയ്ക്ക് സിനിമാലോകത്തിന്റെ ആദരമായാണ് ലളിതം 50 സംഘടിപ്പിച്ചിട്ടുള്ളത്. തൃശ്ശൂരില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. സംവിധായകനായ എം പത്മകുമാറാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

തൃശ്ശൂരിന്റെ സ്വന്തം

കേരളത്തിന്റെ സാംസാകരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സ്വന്തം കലാകാരിയാണ് കെപിഎസി ലളിത. തൃശ്ശൂരിലെ മറ്റ് താരങ്ങളായ സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

പുണ്യമായി കരുതുന്നു

അമ്മയെ പോലെ കരുതുന്ന കെപിഎസി ലളിതയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്നാണ് സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും പ്രതികരിച്ചത്.

നാടകത്തില്‍ നിന്നും സിനിമയിലേക്ക്

നാടകരംഗത്തു നിന്നുമാണ് കെപിഎസി ലളിത സിനിമയിലേക്ക് എത്തിയത്. മഹേശ്വരിയമ്മ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. അത്ര സുഖരമല്ലാത്ത കുട്ടിക്കാല അനുഭവത്തെക്കുറിച്ചൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

നൃത്തത്തിലെ പ്രാവീണ്യം

കുട്ടിക്കാലം മുതല്‍ക്കെ കെപിഎസി ലളിത നൃത്തം അഭ്യസിച്ചിരുന്നു. നൃത്തം പഠിക്കുന്നതിനാല്‍ ആദ്യ കാലത്തെ ബാലെയിലും മറ്റും താരം പ്രവര്‍ത്തിച്ചിരുന്നു.

കെപിഎസിയിലേക്ക് എത്തിയത്

ഗീതയുടെ ബാലി എന്ന നാടകത്തിലാണ് കെപിഎസി ലളിത ആദ്യമായി അഭിനയിച്ചത്. പിന്നീട് കെപിഎസിയുടെ നാടകവേദിയിലെ സ്ഥിരം അംഗമായി മാറി.

പേരിനൊപ്പം കെപിഎസി

ലളിത എന്ന പേരില്‍ മറ്റൊരു അഭിനേത്രി ഉള്ളതിനായാലായിരുന്നു പേരിനൊപ്പം കെപിഎസി ചേര്‍ത്തത്. പിന്നീട് അതേ പേര് സിനിമയിലും ജീവിതത്തിലും ഉറപ്പിക്കുകയായിരുന്നു.

ഭരതനുമായുള്ള വിവാഹം

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സംവിധായകന്‍ ഭരതന്‍ ലളിതയെ ജീവിതസഖിയാക്കിയത്. വിവാഹ ശേഷം ഇടയ്ക്ക് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തു.

ഭര്‍ത്താവിന്റെ ചിത്രങ്ങളിലൂടെ

ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂടിലൂടെയാണ് ലളിത സിനിമയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ ശക്തമായ നിരവധി കഥാപാത്രങ്ങളെ താരത്തിന് ലഭിച്ചിരുന്നു.

അമരത്തിലൂടെ അവാര്‍ഡ്

ഭരതന്‍ സംവിധാനം ചെയ്ത അമരത്തിലൂടെ താരത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു അമരത്തിലെ നായകന്‍.

തമിഴ് സിനിമയിലും

മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും താരം അഭിനയിച്ചിരുന്നു. കാതലുക്ക് മര്യാദൈ എന്ന ചിത്രത്തില്‍ ശാലിനിയുടെ അമ്മയായാണ് താരം വേഷമിട്ടത്.

മകന്റെ സിനിമയിലും

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ സിദ്ധാര്‍ത്ഥിന്റെ സിനിമയിലും താരം അഭിനയിച്ചിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് അവര്‍ കാഴ്ച വെച്ചത്.

ഇപ്പോഴും സിനിമയില്‍ സജീവമാണ്

കെപിഎസി ലളിത ഇപ്പോഴും സിനിമയില്‍ സജീവമാണ്. സിനിമയ്ക്ക് പുറമെ സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴസ്ന്‍ സ്ഥാനവും ഇപ്പോള്‍ താരത്തിനുണ്ട്.

English summary
Lalitham 50, Manju warrier and Samyuktha Varma inagurated welcoming committe

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam