twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുല്ലയെ എഴുതിയത്

    By Staff
    |

    ക്ലാസ് മേറ്റ്സും അറബിക്കഥയും ശക്തമായ തിരക്കഥകളുടെ അടിത്തറയില്‍ ലാല്‍ ജോസ് പണിത വിജയപരീക്ഷണങ്ങളായിരുന്നു. മുല്ലക്ക് അത്തരമൊരു ശക്തമായ തിരക്കഥയുണ്ടോ? എം.സിന്ധുരാജാണ് മുല്ലക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഇതിനു മുമ്പ് രണ്ട് ചിത്രങ്ങള്‍ക്കാണ് സിന്ധുരാജ് തിരക്കഥയെഴുതിയിട്ടുള്ളത്- പട്ടണത്തില്‍ സുന്ദരന്‍, ജലോത്സവം.

    രണ്ട് ചിത്രങ്ങളും പരാജയങ്ങളായിരുന്നു. പട്ടണത്തില്‍ സുന്ദരന്‍ ദിലീപ് നായനായി വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു. കേന്ദ്രകഥാസങ്കല്പം തന്നെ വികലമായതാണ് ആ ചിത്രം പരാജയപ്പെടാന്‍ കാരണം. ജലോത്സവം നിര്‍മാതാവിന് കടുത്ത സാമ്പത്തിക നഷ്ടം വരുത്തിവച്ച ചിത്രമാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനും മികച്ച കഥയോ തിരക്കഥയോ ഉണ്ടായിരുന്നില്ല.

    ലാല്‍ ജോസ് പഴയ പന്ഥാവിലേക്ക് മടങ്ങുമ്പോള്‍ തിരക്കഥയെഴുതാന്‍ കൂട്ടുപിടിച്ചിരിക്കുന്നത് ഇതുവരെ നല്ല തിരക്കഥകളൊന്നും എഴുതിയിട്ടില്ലാത്ത സിന്ധുരാജിനെയാണ്. രണ്ടാം ഭാവത്തിന് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദിനെയാണ് മീശ മാധവന്റെ തിരക്കഥയെഴുതാന്‍ ലാല്‍ ജോസേല്പിച്ചത്. രണ്ടാം ഭാവം പരാജയമായിരുന്നെങ്കിലും ആ ചിത്രത്തിന് മികച്ചൊരു തിരക്കഥയുടെ ബലവും പുതുമയുള്ളൊരു കഥയുടെ ഫ്രെഷ്നസുമുണ്ടായിരുന്നു. അത്തരമൊരു സവിശേഷതയും സിന്ധുരാജ് തിരക്കഥയെഴുതിയ രണ്ട് ചിത്രങ്ങള്‍ക്കുമുണ്ടായിരുന്നില്ല.

    മുല്ല എന്ന പേരില്‍ മറ്റൊരു ദിലീപ് ചിത്രമൊരുക്കുമ്പോള്‍ അറബിക്കഥയോ ക്ലാസ് മേറ്റ്സോ ഒരുക്കുമ്പോഴുള്ളതിനേക്കാള്‍ വലിയ വെല്ലുവിളി ലാല്‍ ജോസിനു മുമ്പിലുണ്ട്. അറബിക്കഥയോ ക്ലാസ് മേറ്റ്സോ സൂപ്പര്‍ഹിറ്റുകളാവുമെന്ന് ആ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിനെ നായകനാക്കി ലാല്‍ ജോസ് പുതിയൊരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ മീശ മാധവനും ചാന്തുപൊട്ടും പോലൊരു വിജയത്തിന്റെ പ്രതീക്ഷയുണ്ട്. അതുകൊണ്ടു തന്നെ മുല്ല ശക്തമായ തിരക്കഥയുടെ അഭാവത്തില്‍ പരാജയങ്ങളായ രസികനും പട്ടാളവും പോലൊരു പരാജയമാവാതിരിക്കുക എന്ന വെല്ലുവിളിയാണ് ലാല്‍ ജോസിനു മുമ്പിലുള്ളത്.

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X