ലാല്‍ജോസ് ചിത്രത്തില്‍ ധനുഷ് നായകനാകുന്നു
മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സംവിധാനം ചെയ്‌ത ലാല്‍ ജോസിന്റെ പ്രഥമ തമിഴ് ചിത്രത്തില്‍ ധനുഷ് നായകനാകുന്നു.
ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജോസും സൂപ്പര്‍ തിരക്കഥകൃത്ത് ജയിംസ് ആല്‍ബര്‍ട്ടും ഒന്നിയ്‌ക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജലദൗര്‍ലഭ്യം അനുഭവിയ്‌ക്കുന്ന ഒരു ഗ്രാമത്തെ കേന്ദ്രമാക്കിയാണ് ലാല്‍ ജോസ് തന്റെ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്.
തൂത്തുക്കുടിയ്‌ക്കടുത്ത് കോവില്‍പ്പെട്ടിയിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. തമിഴില്‍ മുന്‍നിര നായകന്‍മാരിലൊരാളായ ധനുഷിന്റെ സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
തമിഴ് ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ നായകനാകുന്ന കസിന്‍സ് എന്ന ചിത്രത്തിന്റെ ജോലികളിലേക്ക് ലാല്‍ജോസ് കടക്കും.
അറബിക്കഥയുടെ തിരക്കഥയെഴുതിയ ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് കസിന്‍സിന്റെ തിരക്കഥ രചിച്ചിരിയ്‌ക്കുന്നത്.


Click it and Unblock the Notifications