»   » ''ഭയങ്കരനാണ്, നല്ലകഴിവുളള ആളാണ് എന്നാണ് കലാഭവന്‍ മണിയെ കുറിച്ച് ആദ്യം കേട്ടത്''

''ഭയങ്കരനാണ്, നല്ലകഴിവുളള ആളാണ് എന്നാണ് കലാഭവന്‍ മണിയെ കുറിച്ച് ആദ്യം കേട്ടത്''

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയെ അനുലസ്മരിച്ച് സംവിധായകന്‍ ലാല്‍ജോസ്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാള ചലച്ചിത്ര രംഗത്തെ മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് നടത്തിയ പരിപാടിയിലാണ് ലാല്‍ ജോസ് മണിയെ അനുസ്മരിച്ച് സംസാരിച്ചത്.

മണിയെ ആദ്യം കാണുന്നത് കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോഴാണ്. പിന്നീട് ആ സൗഹൃദം വളര്‍ന്നുവെന്നും മണി തന്റെ ആരോഗ്യ കാര്യത്തില്‍ പൂര്‍ണ്ണ ശ്രദ്ധാലുവായിരുന്നുവെന്നുമെല്ലാം ലാല്‍ ജോസ് കലാഭവന്‍ മണിയെ കുറിച്ച് പറയുന്നു.

കിരീടമില്ലാത്ത രാജാക്കന്മാരുടെ സെറ്റില്‍

കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കലാഭവന്‍ മണിയെ ആദ്യം പരിചയപ്പെടുന്നത്. ഭയങ്കര കായിക ശക്തിയുള്ള ധൈര്യമുള്ള നന്നായി പാടുന്ന ഒരു ചെറുപ്പക്കാരനെയാണ് മണിയില്‍ കണ്ടതെന്ന് ലാല്‍ജോസ് പറയുന്നു. ആദ്യമായി കാണുന്നതിനു മുന്‍പ് മണിയെ കുറിച്ച് സംവിധായകന്‍ അന്‍സാര്‍ പറഞ്ഞതും ലാല്‍ ജോസ് ഓര്‍ത്തു. ഭയങ്കരനാണ് മണി, നല്ല കഴിവുള്ള ആളുമാണ് .ഇപ്പോള്‍ സല്ലാപം സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അന്നു അന്‍സാര്‍ പറഞ്ഞത്.

ആദ്യമായി സംവിധായകനായപ്പോഴും മണികൂടെ ഉണ്ടായിരുന്നു

പിന്നീട് താന്‍ അസാസിയേറ്റ് ഡയറക്ടറായി ജോലി ചെയ്ത പല ചിത്രങ്ങളിലും മണിക്കൊപ്പം പ്രവര്‍ത്തിച്ചു. ആദ്യമായി സംവിധായകനായപ്പോഴും മണി കൂടെയുണ്ടായിരുന്നു.

ഇത്രയും ഊര്‍ജ്ജ്വസ്വലനായ വ്യക്തിയെ കണ്ടിട്ടില്ല

ഇത്രയും ഊര്‍ജ്ജ്വസ്വലനായ വ്യക്തിയെ ഇതിനു മുന്‍പു കണ്ടിട്ടില്ലെന്നും വിദേശരാജ്യങ്ങളിലെ സ്റ്റേജ് പരിപാടികള്‍ക്കെല്ലാം മുന്നിട്ടു നിന്നിരുന്നത് മണിയായിരുന്നെന്നും ലാല്‍ജോസ് പറയുന്നു

ആരോഗ്യത്തില്‍ ആത്മ വിശ്വാസം ഉളള വ്യക്തിയായിരുന്നു

മണി തന്റെ ആരോഗ്യത്തില്‍ വളരെ ആത്മവിശ്വാസം ഉളള വ്യക്തിയായിരുന്നെന്നും മണി അവശേഷിപ്പിച്ചു പോയ സ്ഥാനത്ത് മറ്റൊരാള്‍ക്കും കയറിയിരിക്കാനാവില്ലെന്നും ലാല്‍ജോസ് പറഞ്ഞു.

English summary
director laljose says about kalabhavan mani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam