»   »  ശ്രീനിയുടെ വാടകക്കൊലയാളിയുമായി ലാല്‍ജോസ്

ശ്രീനിയുടെ വാടകക്കൊലയാളിയുമായി ലാല്‍ജോസ്

Posted By:
Subscribe to Filmibeat Malayalam
Laljose
ശ്രീനിവാസന്റെ തിരക്കഥയിലൊരു സിനിമ ചെയ്യുക...സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന ഏതൊരാളും ആഗ്രഹിയ്ക്കുന്നൊരു തുടക്കമാവും അത്. 1998ല്‍ അങ്ങനെയൊരു ഭാഗ്യം ലഭിച്ചയാളാണ് ഇന്നത്തെ ഹിറ്റ്‌മേക്കര്‍ ലാല്‍ജോസ്.

ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ മറവത്തൂര്‍ കനവ് ഹിറ്റായതോടെ മോളിവുഡിലെ പ്രമുഖരുടെ നിരയിലേക്ക് ലാല്‍ജോസ് ഉയര്‍ന്നു. 12 കൊല്ലങ്ങള്‍ക്ക് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലാല്‍ജോസ്. ഒരിടവേളയ്ക്ക ശേഷം ശ്രീനി തൂലികയെടുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലാല്‍ജോസ് സിനിമയ്ക്കുണ്ടാവും.

വാടകക്കൊലയാളി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്ന ശ്രീനിവാസന്‍ തന്നെ. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമറാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു.

പൃഥ്വിരാജ്, നരേന്‍, സംവൃത, റോസ്, രമ്യ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ലാല്‍ജോസ്. ഇതിന് ശേഷം ഒക്ടോബറില്‍ മമ്മൂട്ടി നായകനാവുന്ന ഇമ്മാനുവലിന്റെ ജോലികള്‍ ആരംഭിയ്ക്കും. എസി വിജീഷ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് മമ്മൂട്ടിയുടെ തന്നെ പ്ലേഹൗസാണ്. ഇതിന് ശേഷം അടുത്തവര്‍ഷമാദ്യത്തോടെ വാടകക്കൊലയാളിയുടെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ലാല്‍ജോസിന്റെ പ്ലാന്‍.

English summary
'Oru Maravathoor Kanavu', the comedy drama that was released in 1998, Lal Jose and Sreenivasan are joining hands once again. Sreenivasan will pen the story, script and dialogues for the comedy film titled 'Vadaka Kolayali'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam