»   » ദുല്‍ഖര്‍ ചിത്രം ലാല്‍ജോസ് ഏറ്റെടുക്കുന്നു

ദുല്‍ഖര്‍ ചിത്രം ലാല്‍ജോസ് ഏറ്റെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Dulquer Salman
തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയാണ് സംവിധായകന്‍ ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ്. വിതരണത്തിനെടുത്ത് രണ്ട് സിനിമകളും വമ്പന്‍ വിജയങ്ങളായി മാറിയതോടെയാണ് എല്‍ജെ ഫിലിംസിന്റെ രാശി തെളിഞ്ഞത്. സൂപ്പര്‍താര ചിത്രങ്ങളൊന്നുമില്ലാതെയാണ് എല്‍ജെ ഈ നേട്ടം കൊയ്തത്.

ലാല്‍ജോസ് തന്നെ സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസായിരുന്നു കമ്പനിയുടെ ആദ്യചിത്രം. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തും എല്‍ജെ വിതരണത്തിനെടുത്തു. ഈ രണ്ട് ചിത്രങ്ങളും 2012ലെ ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റുകളുമായി മാറി.

ഇനി എല്‍ജെ ഫിലിംസ് വിതരണത്തിനെടുക്കുന്നത് ദുല്‍ഖല്‍ സല്‍മാന്റെ തീവ്രമാണ്. സംവിധായകന്‍ ലലാല്‍ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

മോളിവുഡില്‍ ദുല്‍ഖര്‍ തരംഗമായി മാറുകയാണ്. ദുല്‍ഖറിന്റെ സെക്കന്റ് ഷോയും ഉസ്താദ് ഹോട്ടലും സൂപ്പര്‍ഹിറ്റുകളായി മാറിയിരുന്നു. നൂറ് ദിവസത്തിലധികം ഈ സിനിമകള്‍ ഓടുകയും ചെയ്തു. തീവ്രവും ഈ വിജയം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷിലാണ് ഞാന്‍.

ഈ സിനിമയുടെ വിതരണത്തിനായി എല്‍ജെ ഫിലിംസ് തയ്യാറായി കഴിഞ്ഞുവെന്ന് ലാല്‍ജോസ് പറയുന്നു. തീവ്രത്തിന്റെ പ്ലബിസിറ്റി മെറ്റീരിയലും പ്രിന്റും ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്യും. ദുല്‍ഖറിന്റെ തീവ്രത്തിലൂടെ മറ്റൊരു ഹിറ്റ് നല്‍കാമെന്നാണ് പ്രതീക്ഷയെന്നും ലാലു പ്രതീക്ഷ പ്രകടിപ്പിയ്ക്കുന്നു.

English summary
LJ films will distribute will be Dulquer Salmaan's Theevram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam