»   » ഫെബ്രുവരി ആറിന് വിവാഹം, ആരാധകരെ കുഴപ്പിച്ച രജിസ്റ്റര്‍ മാരേജിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാലു

ഫെബ്രുവരി ആറിന് വിവാഹം, ആരാധകരെ കുഴപ്പിച്ച രജിസ്റ്റര്‍ മാരേജിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാലു

By: Sanviya
Subscribe to Filmibeat Malayalam

ജനുവരി 27നാണ് നടന്‍ ലാലു അലകസിന്റെ മകന്‍ രജിസ്റ്റര്‍ മാരേജ് ചെയ്തത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വധു-വരന്മാരുടെ ഫോട്ടോ കണ്ടപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടി. എന്നാലും ലാലു അലക്‌സ് മകന്റെ വിവാഹം ആരോടും പറയാതെ പേഴ്‌സണലാക്കി കളഞ്ഞല്ലോ എന്ന് തുടങ്ങി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

താരനിരകളോ മറ്റ് ആഡംബരങ്ങളൊന്നും തന്നെയില്ലാതെ നടത്തിയ രജിസ്റ്റര്‍ മാരേജിന്റെ സത്യവസ്ഥ മറ്റൊന്നായിരുന്നു. നടന്റെ മൂന്ന് മക്കളില്‍ മൂത്തവനാണ് ബെന്‍. കുടുംബത്തില്‍ നടക്കുന്ന ആദ്യ വിവാഹമായിട്ടും വലിയ ആര്‍ഭാടങ്ങളില്ലാതെ നടത്തിയതിനെ കുറിച്ച് ലാലു അലക്‌സ് പ്രതികരിച്ചു. വിവാഹ നിശ്ചയവും വിവാഹ ചടങ്ങുകളെല്ലാം നടത്തുന്നുണ്ട്. പിന്നെ എന്തിനായിരുന്നു വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് രജിസ്റ്റര്‍ മാരേജ്.

ലാലുവിന്റെ മൂന്ന് മക്കളില്‍ മൂത്തവന്‍

ലാലു അലക്‌സിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബെന്‍. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ബെന്‍ ഇപ്പോള്‍ ദുബായില്‍ ജോലി നോക്കുകയാണ്.

സിനിമയിലും ഒരു കൈ നോക്കി

മലയാളത്തില്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മനോജും വിനോദും ചേര്‍ന്ന് സംവിധാനം ചെയ്ത ഓര്‍മ്മകൂട്ട് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബെനായിരുന്നു.

രജിസ്ട്രാര്‍ ഓഫീസില്‍ നടന്നത്

രജിസ്ട്രാര്‍ ഓഫീസില്‍ നടന്നത് ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും സാമൂദായിക ആചാരങ്ങളോടെയുള്ള വിവാഹം അടുത്ത മാസം നടത്തുമെന്നും ലാലു അലക്‌സ് പറഞ്ഞു.

ബെനും ഇംഗ്ലണ്ടിലേക്ക്

വിവാഹത്തിന് ശേഷം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന വീസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും വിവാഹ രജസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനാലുമാണ് ഇതെന്നും ലാലു അലക്‌സ് പറഞ്ഞു.

ക്‌നാനായ ആചാരങ്ങളോടെ

ക്‌നനായ സമുദായ ആചാരങ്ങളോടെ ഫെബ്രുവരി ആറിന് വിവാഹം നടക്കുമെന്നും സിനിമയിലെ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ലാലു അലക്‌സ് പറഞ്ഞു. എന്നാല്‍ ഒരു ആഡംബര വിവാഹം നടത്താന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

English summary
Lalu Alex about his son register marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam