സംഘത്തിൽ ഇതിലും പ്രായമുണ്ടായിരുന്നു!! മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്...

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അദ്ദേഹം ആ വേദിയിൽ വെളിപ്പെടുത്തി.

Recommended Video

മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ് | filmibeat Malayalam

പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്. ആ ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമയിലെ താരളും അണിയര പ്രവർത്തകരും ലോഞ്ചിൽ പങ്കെടുത്തിരുന്നു. വർഷം എത്ര കഴിഞ്ഞാലും സൗന്ദര്യം കൂടികൊണ്ടിരിക്കുന്ന താരം ആരാണെന്ന് ചോദിച്ചാൽ പ്രേക്ഷകരും സഹതാരങ്ങളും പറയുന്ന പേര് മമ്മൂക്ക എന്നായിരിക്കും.

മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും മമ്മൂക്കയുടെ സൗന്ദര്യം ഫേമസാണ്. എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രമാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം. ഇപ്പോഴിത മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം നടനും സുഹൃത്തുമായ ലാലു അലക്സ് തന്നെ തുറന്നു പറയുകയാണ്. കുട്ടനാടന്റെ ബ്ലോഗിന്റെ ഓഡിയോ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

 മമ്മൂട്ടി വീണ്ടും ചെറുപ്പമായി

മമ്മൂട്ടി വീണ്ടും ചെറുപ്പമായി

1988 ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രമാണ് സംഘം. അതിലെ മമ്മൂട്ടിയേക്കാൾ ഇപ്പോൾ ചെറുപ്പമാണ് കുട്ടനാടൻ ബ്ലോഗിലെ മമ്മൂക്കയെന്ന് ലാലു അലക്സ് പറഞ്ഞു. സംഘം സിനിമ സംവിധാനം ചെയ്തത് ജോഷിയായിരുന്നു. അന്ന് ഞാൻ ഇതേ കാര്യം അദ്ദേഹത്തിനോട് പറഞ്ഞുവെന്നും ലാലു അലക്സ് പറഞ്ഞു.

സംഘവും കുട്ടനാടൻ ബ്ലോഗും

സംഘവും കുട്ടനാടൻ ബ്ലോഗും

സംഘവും കുട്ടനാടൻ ബ്ലോഗും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. ചിത്രത്തിലെ പാട്ടും ടീസറും കണ്ടപ്പോഴാണ് തനിയ്ക്ക് അങ്ങനെ തോന്നിയത്.താൻ ഇതിനെ കുറിച്ച് ജോഷി സാറിനോട് സംസാരിക്കുകയും ചെയ്തിരുന്നു. സാർ സംഘം സിനിമയിൽ വള്ളവും കായലുമൊക്കെയായിരുന്നല്ലോ പശ്ചാത്തലം. ആ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഇതിനെക്കാൾ പ്രായം കുറവായിരുന്നോ?- ലാലു അലക്സ് ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അദ്ദേഹം ആ വേദിയിൽ വെളിപ്പെടുത്തി. അതാണ് ഡെഡിക്കേഷൻ. എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. ഏതൊരു ഡെഡിക്കേഷനാണ്. കൂടാതെ മറ്റൊരു രസകരമായ സംഭവവും ലാലു അലക്സ് തുറന്നു പറഞ്ഞു. മമ്മൂട്ടിയോട് അങ്ങേയറ്റം ആരാധനയുള്ള ഒരു നടൻ മമ്മൂട്ടിയുടെ അഭിനയം കണ്ചതിനു ശേഷം പറഞ്ഞു. മമ്മൂക്കായ്ക്ക് അഭിനയം ഒരു ഭാഭ്രന്താണെന്ന്. എന്നാലാ‍ അത് മീഡിയയിൽ വന്നപ്പോൾ അഭിനയം പോയെന്നും മമ്മൂക്കയ്ക്ക് ഭാഭ്രാന്താണെന്നു ആയിയെന്നും ലാലു അലക്സ് തമാശ രൂപേണ പറഞ്ഞു.

 തുടക്കം മുതലെ കൂടെയുണ്ട്

തുടക്കം മുതലെ കൂടെയുണ്ട്

തന്റെ സിനിമ കരിയർ ആരംഭിച്ച നാൾ മുതൽ തന്നോടൊപ്പമുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. എന്നെ എടാ എന്നു വിളിയ്ക്കുകയും എനിയ്ക്ക് എടാ എന്ന വിളിക്കാനുമുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് ഇടയിൽ ഉണ്ടെന്നും ലാലു അലക്സ് പറഞ്ഞു.കുട്ടനാടൻ ബ്ലോഗ് ഈ ഓണത്തിന് നല്ലൊരു സദ്യ തന്നെയായിരിക്കും. രണ്ട് വർഷത്തെ കഠിനാദ്ധ്വാനമാണ് സോതുവിന് ഈചിത്രം. അതിന്റെ ഫലം ഉറപ്പായും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X