»   » മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രവാസി ജീവിതത്തിന്റെ കഥ പറഞ്ഞ സലിം അഹമ്മദിന്റെ പത്തേമാരി എന്ന ചിത്രത്തിനെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം. തൃശ്ശൂര്‍ ചേറ്റുവയില്‍ സ്വദേശിയായ ലാഞ്ചി വേലായുധനെ അവഹേളിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ചില രംഗങ്ങളെന്ന് കുടുംബം ആരോപിയ്ക്കുന്നു.

സിനിമയില്‍ അവസാനം വേലായുധന്‍ മനോനിലതെറ്റി അലയുന്ന രംഗങ്ങള്‍ ഒഴിവാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം നയമ നടപടിയ്‌ക്കൊരുങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

ചേറ്റുവയില്‍ നിന്നും നിരവധിയാളുകളെ ലാഞ്ചിയില്‍ പേര്‍ഷ്യയിലെത്തിച്ച ആളായിരുന്നു വേലായുധന്‍. ഒട്ടനേകം ആളുകളെ കരകയറ്റിയിട്ടും പ്രതിസന്ധികളിലൂടെയാണ് വേലായുധന്റെ ജീവിതം നീങ്ങിയത്. തൊഴിലുകള്‍ പലതും ചെയ്തു. ബോട്ടുവാങ്ങി, മറൈന്‍ വര്‍ക്ക്‌ഷോപ്പ് നടത്തി. ഗള്‍ഫിലും പോയി മടങ്ങിവന്നു.

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

2005ല്‍ മരണം വരെ ആരുടേയും മുന്നില്‍ തലകുനിക്കാതിരുന്ന വേലായുധനെ അതേപേരില്‍ സിനിമയിലവതരിപ്പിച്ചത് അവഹേളിക്കുന്ന രീതിയിലെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം.

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

സിദ്ധിക്കാണ് ചിത്രത്തില്‍ ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

സിനിമയുടെ അവസാനം ലാഞ്ചി വേലായുധന്‍ മനോനിലതെറ്റി അലയുന്ന രംഗങ്ങള്‍ ഒഴിവാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് വേലായുധന്റെ കുടുംബം ആവശ്യപ്പെടുന്നത്.

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

സംവിധായകന്‍ അതിന് തയാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വേലായുധന്റെ കുടുംബം പറഞ്ഞു.

മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം

എന്നാല്‍ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണെന്നും ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തിന്റെ മനുഷ്യസ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും സംവിധായകന്‍ സലീം അഹമ്മദ് പ്രതികരിച്ചു. ചേറ്റുവയിലെ ലാഞ്ചി വേലായുധന്റെ കുടുംബം തെറ്റിദ്ധരിച്ചതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Lanchi Velayudhan's family against the film Pathemari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam