twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിലെ ലാലേട്ടന്റെ സന്തതസഹചാരി എമ്പൂരാനിലുണ്ടോ? രണ്ടാം വരവിൽ ലാൻഡ് മാസ്റ്റർക്ക് പകരം ആര് !!

    |

    Recommended Video

    താരമായി മാറിയ ലാൻഡ് മാസ്റ്റർ കാർ

    2019 ൽ പ്രേക്ഷകർ ആവേശത്തോടേയും ആകാംക്ഷയോടേയും കാത്തിരുന്ന ഒരു ചിത്രമായിരുന്നു ലൂസിഫർ. പ്രേക്ഷകരുടെ കാത്തിരുപ്പ് വെറുതെയായിരുന്നില്ല. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചായിരുന്നു ചിത്രം കടന്നു പോയത്. തങ്ങളുടെ പഴയ മോഹൻലാലിനെ തിരികെ കിട്ടിയെന്നായിരുന്ന ചിത്രം കണ്ടതിനു ശേഷമുളള പ്രേക്ഷകരുടെ പ്രതികരണം. സിനിമയിൽ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് പൃഥ്വിരാജ്. സംവിധാനത്തിലെ ആദ്യ സംരംഭമായ ലൂസിഫറിൽ പ്രതീക്ഷിച്ചതിലും ഒരു പിടി പ്രേക്ഷകർക്കായി പൃഥ്വി നൽകിയത്.

    എന്റെ പ്രിയപ്പെട്ട നടനാണ് ലാലേട്ടൻ!! എന്നാൽ പറയാനുള്ളത് പറയും... മോഹൻലാലിനോട് ഹരീഷ് പേരടിഎന്റെ പ്രിയപ്പെട്ട നടനാണ് ലാലേട്ടൻ!! എന്നാൽ പറയാനുള്ളത് പറയും... മോഹൻലാലിനോട് ഹരീഷ് പേരടി

    ആദ്യം ഭാഗം അവസാനിച്ചപ്പോൾ തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു എന്നുള്ള വാർത്ത പുറത്തെത്തിയത്. ഇത് കയ്യടികളോടെയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത് . പ്രേക്ഷകർ കാത്തിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. എമ്പൂരാൻ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞതു മുതൽ നിരവധി സംശയവുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും അറിയേണ്ടത് ലൂസിഫറിൽ മോഹൻലാലിന്റെ സന്തതസഹചാരിയായ കറുത്ത നിറമുളള ആ അംബാസിഡർ കാർ ഉണ്ടാകുമോ എന്നാണ്.

     രൺവീർ സിങ്ങിന് ക്രിക്കറ്റ് ഫീവർ!! വൈറലായി താരത്തിന്റെ ചിത്രങ്ങൾ... രൺവീർ സിങ്ങിന് ക്രിക്കറ്റ് ഫീവർ!! വൈറലായി താരത്തിന്റെ ചിത്രങ്ങൾ...

     കറുത്ത ആംബാസിഡർ ലാൻഡ്  മാസ്റ്റർ

    കറുത്ത ആംബാസിഡർ ലാൻഡ് മാസ്റ്റർ

    ലൂസിഫറിനോടൊപ്പം klt 666 എന്ന് കറുത്ത ലാൻഡ് മാസ്റ്റർ അംബാസിഡർ കാറും പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനവ ഭാഗം വരെ ലാലേട്ടനെ പോലെ ലാൻഡ് മാസ്റ്ററും താരമായിരുന്നു. നടൻ നന്ദുവിന്റെ കാറായിരുന്നു അത്. വാഹന പ്രേമികളുടെ ഇടയിൽ ലാൻഡ് മാസ്റ്റർ താരമാകുകയും ചെയ്തിരുന്നു. എമന്നാൽ രണ്ടാം ഭാഗം വരുമ്പോൾ ലാൻഡ് മാസ്റ്റർ ഉണ്ടാകുമോ? അല്ലെങ്കിൽ പകരം എന്ത്? എന്നുള്ള നിരവധി ചോദ്യമാണ് ഉയരുന്നത്.

     അംബാസിഡർ കാർ ഉണ്ടെങ്കിൽ സൂപ്പർ ഹിറ്റ്

    അംബാസിഡർ കാർ ഉണ്ടെങ്കിൽ സൂപ്പർ ഹിറ്റ്

    ലൂസിഫർ കൂടാതെ മാടമ്പി എന്ന ചിത്രത്തിലും ലാലേട്ടനോടൊപ്പം കറുത്ത അംബാസിഡർ കാറുണ്ടായിരുന്നു. മാടമ്പി ബോക്സോഫീസിൽ വൻ വിജയമായിരുന്നു. മാടമ്പി ശേഷം ലൂസിഫറിലും ലാലേട്ടന്റെ വാഹനം അംബാസിഡർ കാറായിരുന്നു. . 666 എന്ന ചെകുത്താൻ നമ്പറുളള കാറ് കറുത്ത ആംബാസിഡർ ലാൻഡ് മാസ്റ്റർ ഇപ്പോൾ സിനിമ പ്രേമികളുടെ ഇടയിൽ മാത്രമല്ല വാഹന പ്രേമികളുടെ ഇടയിലും താരമാണ്.

    എമ്പൂരാൻ

    എമ്പൂരാൻ

    മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ വെച്ചാണ് ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടന്നത്, മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൃഥ്വിരാജ് ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടത്തിയത്,സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പത്ര സമ്മേളനത്തിൽ പറഞ്ഞു. ലൂസിഫറിന്റെ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കാരണമെന്നും ഇവർ കൂട്ടിച്ചേർത്തു,.

    മലയാള സിനിമയുടെ വിപണി

    മലയാള സിനിമയുടെ വിപണി

    ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്', പൃഥ്വിരാജ് പറഞ്ഞു.

    English summary
    land master car in lucifer sceond part?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X