twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകന് ആരാധകരുണ്ടായാല്‍ സിനിമ വിജയിക്കില്ല, അതിന് മികച്ച തിരക്കഥ തന്നെ വേണം

    By Akhila
    |

    ഒരുകാലത്ത് മലയാള സിനിമയുടെ റൊമാന്റിക് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബന്‍. എന്നാലിപ്പോള്‍ കുഞ്ചാക്കോ തന്റെ സിനിമാ കരിയറില്‍ ചുവടൊന്ന് മാറ്റി ചവിട്ടാനുള്ള പദ്ധതിയിലാണെന്ന് തോന്നുന്നു. അതോ താരത്തിനെ തേടി അത്തരം കഥാപാത്രങ്ങള്‍ എത്താത്തതുക്കൊണ്ടോ. എന്താണെങ്കിലും സിനിമകള്‍ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ കുഞ്ചാക്കോ മാറ്റം വരുത്തിയിട്ടുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങളും അതിനുള്ള തെളിവാണ്. ഇതിനെല്ലാം കാരണവുമുണ്ട്.

    ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളൊക്കെ ഇത്രയും ഹിറ്റാകുന്നതിന്റെ പ്രധാന കാരണം നായകന്റെ ആരാധകരുടെ എണ്ണമായിരുന്നില്ല. അത് ചിത്രത്തിന്റെ തിരക്കഥ തന്നെയെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നു. അതുക്കൊണ്ട് തന്നെ ഇനി മുതല്‍ മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. തുടര്‍ന്ന് വായിക്കുക.

    പ്രണയനായകന്‍ ചാക്കോച്ചന്‍

    ആരാധകരുണ്ടായാല്‍ സിനിമ വിജയിക്കില്ല, അതിന് മികച്ച തിരക്കഥ തന്നെ വേണം


    റൊമാന്റിക് ചിത്രങ്ങളിലൂടെ മാത്രം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരുന്ന ഒരു നടനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി

    ആരാധകരുണ്ടായാല്‍ സിനിമ വിജയിക്കില്ല, അതിന് മികച്ച തിരക്കഥ തന്നെ വേണം

    സ്പത്മശ്രീ തസ്‌ക്കരയ്ക്ക് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. കാടിന്റെ പശ്ചത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. റൊമാന്റിക് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഒരു വലിയ മാറ്റമായിരുന്നു ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍.

     കഥാപാത്രങ്ങളില്‍ തൃപ്തനാണ്

    ആരാധകരുണ്ടായാല്‍ സിനിമ വിജയിക്കില്ല, അതിന് മികച്ച തിരക്കഥ തന്നെ വേണം

    ഇപ്പോള്‍ തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ താന്‍ ഏറെ തൃപ്തനാണ്. അതുക്കൊണ്ട് തന്നെ സന്തോഷവും. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

     ആരാധകര്‍ ഉണ്ടായാല്‍ മാത്രം സിനിമ വിജയിക്കില്ല

    ആരാധകരുണ്ടായാല്‍ സിനിമ വിജയിക്കില്ല, അതിന് മികച്ച തിരക്കഥ തന്നെ വേണം

    ആരാധകരുടെ എണ്ണം കൂടുതല്‍ ഉണ്ടായാല്‍ ആ സിനിമ വിജയിക്കണമെന്നില്ല. അവിടെ കഥയും തിരക്കഥയും നന്നാകേണ്ടതുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

    വേട്ട

    ആരാധകരുണ്ടായാല്‍ സിനിമ വിജയിക്കില്ല, അതിന് മികച്ച തിരക്കഥ തന്നെ വേണം

    രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലറായ വേട്ടയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. മഞ്ജു വാര്യര്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

    English summary
    Kunchacko Boban is one actor who transformed drastically from his chocolate-boy image to playing diverse characters with depth.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X