ചുവന്ന പട്ട് സാരിയുടുത്ത് പതിവിലും സുന്ദരിയായി നിത്യഹരിത നായികയുടെ അവസാന യാത്ര! ചിത്രങ്ങള്‍ കാണാം..

ഒടുവില്‍ ഗ്ലാമറിന്റെ ലോകത്ത് നിന്നും ലേഡീ സൂപ്പര്‍സ്റ്റാര്‍ വിടവാങ്ങി. അവസാന യാത്രയ്ക്ക് വേണ്ടി പതിവിലും സുന്ദരിയായിട്ടാണ് ശ്രീദേവി എത്തിയത്. ചുവന്ന പട്ട് സാരിയും പൊട്ടും ആഭരണങ്ങളുമണിഞ്ഞ് ശാന്തമായി മരണത്തെ പുല്‍കിയ തങ്ങളുടെ പ്രിയപ്പെട്ടവളെയാണ് ആരാധകര്‍ കണ്ടത്.

വെള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതശരീരം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടു പോവുന്നത്. 3.30 ഓട് കൂടി തന്നെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ശേഷം അനുശോചന സമ്മേളനവും നടക്കും. അവസാനമായി നടിയെ കാണാനെത്തിയത് ആയിരക്കണക്കിനാളുകളായിരുന്നു.

ശ്രീദേവി പോയി...!

ശ്രീദേവി പോയി...!

ബാല്യ കാലം മുതല്‍ സിനിമയിലെത്തി മരണത്തിലും ഒരു നായികയായി തന്നെ മരിക്കാനുള്ള ഭാഗ്യം കിട്ടിയ നടിയാണ് ശ്രീദേവി. ബോളിവുഡിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ശ്രീദേവി ഒടുവില്‍ അവസാന യാത്രയ്ക്ക് പുറപ്പെ്ട്ടിരിക്കുകയാണ്.

സുന്ദരിയായിരുന്നു

സുന്ദരിയായിരുന്നു

ഗ്ലാമറിന്റെ ലോകത്ത് നിത്യഹരിത നായികയായി തന്നെ ജീവിച്ച ശ്രീദേവി മരിക്കുമ്പോഴും അതീവ സുന്ദരിയായിരുന്നു. കാഞ്ചീപുരം ചുവന്ന പട്ട് സാരിയും പൊട്ടും ആഭരണങ്ങളുമായി പതിവിലും സുന്ദരമായ മുഖമായിരുന്നു പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ശ്രീദേവിയെ കാണാന്‍.

അവസാന യാത്ര

അവസാന യാത്ര

അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ഡസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം. വെള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതശരീരം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടു പോയത്.

ആയിരങ്ങള്‍ പങ്കെടുത്തു..

ആയിരങ്ങള്‍ പങ്കെടുത്തു..

നടിയെ അവസാനമായി കാണാന്‍ സിനിമാ- രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും പ്രമുഖരടക്കം ആയിരങ്ങളായിരുന്നു എത്തിയിരുന്നത്. പലരും നടി മരിച്ച വാര്‍ത്ത വന്നത് മുതല്‍ വീടുകളുടെ മുന്നില്‍ എത്തിയിരുന്നു.

 അപ്രത്യക്ഷിത മരണം..

അപ്രത്യക്ഷിത മരണം..

വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ നടി ഫെബ്രുവരി 24 നായിരുന്നു ഹോട്ടല്‍ മുറിയില്‍ നിന്നും നടി അപകടകരമായ സാഹചര്യത്തില്‍ മരിച്ചത്. ഹൃദയാഘതമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ബാത്ത്ടബ്ബില്‍ മുങ്ങിയുള്ള മരണമായിരുന്നു.

 ഒടുവില്‍ നാട്ടിലേക്ക്

ഒടുവില്‍ നാട്ടിലേക്ക്

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അപകട മരണം സ്ഥിതികരിച്ചിരുന്നു. ഇതോടെയാണ് രണ്ട് ദിവസം നീണ്ട് നിന്ന് അനിശ്ചിതത്വത്തിന് ശേഷമാണ് ശ്രീദേവിയുടെ മൃതദേഹം ഇന്നലെ ഇന്ത്യയിലെത്തിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X