ഒരു കണ്ണ് പുറത്തേക്ക് തള്ളി നിന്നു! ജയന്റെ മരണത്തിന് പിന്നില്‍ ഒരു പ്രണയമുണ്ടായിരുന്നു; സംശയം ഉന്നയിച്ച് മകന്‍

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ താരമാണ് ജയന്‍. വേറിട്ട അവതരണവും സ്‌റ്റൈലുമൊക്കെ കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ജയന് സാധിച്ചിരുന്നു. സിനിമ ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമായിരുന്നു നടന്റെ മരണത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകളായിരുന്നു ജയനെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയതും

ഹെലികോപ്റ്ററില്‍ നിന്ന് വീണ് മരണപ്പെട്ടതാണെന്നും അതല്ല ചിലര്‍ ചേര്‍ന്ന് നടനെ കൊലപ്പെടുത്തിയത് ആണെന്നും തുടങ്ങി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജയന്റെ മകന്‍ എന്നവകാശപ്പെടുന്ന മുരളി ജയന്‍ നടനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ജയന് ഒരു പ്രണയം ഉണ്ടായിരുന്നതിനെക്കുറിച്ചും ഈ കാരണത്താല്‍ അദ്ദേഹം കൊല്ലപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്നുമാണ് സിവിടിവി ലൈവ് യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെ താരപുത്രന്‍ വെളിപ്പെടുത്തിയത്.

jayan

അച്ഛന്റെ മരണത്തില്‍ നടന്‍ എംജിആറിനെ സംശയമുണ്ടെന്നാണ് മുരളി പറയുന്നത്. ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന സിനിമയില്‍ ലത എന്ന് പറയുന്ന ഒരു നടി അഭിനയിച്ചിരുന്നു. എംജിആര്‍ ലത എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരും എന്റെ അച്ഛനും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നതായിട്ടുമാണ് കഥകള്‍. ഈ നടിയുടെ ഒരു അഭിമുഖവും ഞാന്‍ കണ്ടിട്ടുണ്ട്.

ജയന്‍ തന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. എംജിആറിന്റെ കാമുകി എന്നാണ് അക്കാലത്ത് അവരെപ്പറ്റി മറ്റ് ചിലര്‍ പറഞ്ഞിരുന്നത്. ജയന്‍ ആണെങ്കില്‍ മലയാള സിനിമയിലെ അന്നത്തെ സൂപ്പര്‍താരമാണ്. മറ്റൊരാളുടെ കാമുകി എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ മാത്രം അധ:പതിച്ച വ്യക്തിയായിരുന്നില്ല ജയന്‍. പക്ഷേ ഒരു പ്രണയം ഉണ്ടായിരിക്കാം. അതിനെപ്പറ്റി തനിക്കറിയില്ലെന്ന് മുരളി പറയുന്നു.

ഇവര്‍ പ്രണയത്തില്‍ ആണെന്ന് കഥ പ്രചരിച്ചതോടെ അച്ഛന്‍ തമിഴ്‌നാട്ടിലേക്ക് പോയപ്പോള്‍ എംജിആറിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രേം നസീര്‍ സാറും ജോസ് പ്രകാശുമൊക്കെ ജയന്‍ അങ്ങനൊരു വ്യക്തിയല്ല നല്ല ആളാണെന്ന് പറഞ്ഞെങ്കിലും ജയന്‍ തമിഴ്‌നാട്ടില്‍ വന്നാല്‍ അടിക്കും കൊല്ലും എന്നൊക്കെ പറഞ്ഞു ഭീഷണിപെടുത്തി. അതില്‍ എനിക്കൊരു സംശയം ഉണ്ട്.

jayan

അയാളുടെ ആളുകള്‍ എന്തെങ്കിലും പണി കൊടുത്തതാണോ എന്നാണ് സംശയം. അവരുടെ നാട്ടില്‍ വച്ച് ആണല്ലോ സംഭവം ഉണ്ടാവുന്നത്. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ആശുപത്രിയില്‍ കയറി തലമണ്ട അടിച്ച് പൊട്ടിച്ചതുമാവാം. അന്ന് എംജിആറിന് അവിടെ വലിയ സ്വാധീനമാണ് ഉള്ളത്. ഇതൊക്കെ വെറും സംശയം മാത്രമാണ്. അന്വേഷിച്ചാല്‍ ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കാം. പക്ഷേ ആ ആളുകളെല്ലാം മരിച്ചുപോയെന്നും മുരളി പറയുന്നു.

പിന്നെ ഹെലികോപ്ടറിന്റെ ലീഫ് വന്ന് ഇടിച്ചുവെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ അവിടെ ആ ഭാഗം ഉണ്ടാവുമോ? എല്ലാം തെറിച്ച് പോയിട്ടുണ്ടാവില്ലേ... അച്ഛന്റെ ഒരു കണ്ണ് പുറത്തേക്ക് തള്ളി വന്നിരുന്നു. അന്ന് അപകടം സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ മരണം അപകടമാണെന്ന് വിശ്വാസമില്ല. അദ്ദേഹത്തെ ആരോ കൊന്നതാണെന്നും മകന്‍ പറയുന്നു.

ശ്രീകുമാരന്‍ തമ്പിയെ പോലുള്ളവര്‍ കുറെ കാലമായി പറയുന്നത് അദ്ദേഹം ഒരു എയര്‍ഹോസ്റ്റസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ്. 1980 ല്‍ മരിച്ചില്ലായിരുന്നെങ്കില്‍ 81 ല്‍ ജയന്‍ എയര്‍ ഹോസ്റ്റസിനെ വിവഹം കഴിച്ചേനെ എന്ന് പറയുന്നത് തെറ്റാണ്... മലയാള സിനിമയില്‍ പേരുദോഷം കേള്‍പ്പിക്കാത്ത ഒരേയൊരു നടന്‍ ജയനാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു നടിമാരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. നുള്ളി, പിച്ചി ഉപദ്രവിച്ചു, എന്നൊന്നും പേരുദോഷം കേള്‍പ്പിച്ചിട്ടില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു...

More from Filmibeat

Read more about: jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X