അമ്മയ്ക്ക് വീണ്ടും വിവാഹം കഴിക്കാം, തന്റെ ഇഷ്ടത്തിന് ജീവിച്ചോളാനാണ് അവന്‍ പറഞ്ഞത്; സുധിയുടെ ഭാര്യ

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ വേര്‍പാട് ഉണ്ടാക്കിയ വേദനയിലാണ് നടന്റെ കുടുംബം. അപ്രതീക്ഷിതമായിട്ടുണ്ടായ വാഹനാപകടത്തില്‍ ആയിരുന്നു സുധി മരണപ്പെടുന്നത്. പിന്നാലെ ഭാര്യയെയും കുടുംബത്തെയും സംരക്ഷിച്ചുകൊണ്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നു.

സുധിയുടെ മക്കള്‍ക്കും ഭാര്യക്കുമായി മനോഹരമായ വീട് നിര്‍മ്മിച്ചു നല്‍കുകയും ഭാര്യ രേണുവിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും ഒക്കെ ചെയ്തു. എന്നാല്‍ കുടുംബം നിരന്തരം യൂട്യൂബ് ചാനലുകളിലെ അഭിമുഖത്തില്‍ പങ്കെടുക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.

kollam-sudh

ഇപ്പോഴും ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്നാണ് പൊതുഅഭിപ്രായം. ഇതിനിടെ സുധിയുടെ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും വന്നിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുധിയുടെ മൂത്ത മകന്‍ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

'ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നതൊക്കെ അമ്മയുടെ ഇഷ്ടമാണ്. ഞാന്‍ അതിനെപ്പറ്റി ഒരു അഭിപ്രായവും പറയില്ലെന്നാണ്' സുധിയുടെ മകന്‍ പറഞ്ഞത്.

'അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോളൂ' എന്നാണ് അവന്‍ പറഞ്ഞതെന്ന് രേണുവും കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ തമാശയായി എന്തോ സംസാരിക്കുന്നതിനിടയിലാണ് കിച്ചു ഇതിനെപ്പറ്റി പറഞ്ഞതെന്നും അത്തരം കാര്യത്തിലൊന്നും അവന് മറ്റൊരു അഭിപ്രായവും ഇല്ലെന്നും രേണു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീണ്ടും ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് പറയുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്.

'സുധി ആരായിരുന്നു. രാജ്യത്തിന് വേണ്ടി പടപൊരുതിയ ധീര ജവാനോ? സ്വാതന്ത്യസമര സേനാനിയോ ആരുമല്ലായിരുന്നു. അദ്ദേഹത്തിന്റെ മരണം ഒരു പ്രത്യേക സാഹചര്യത്തില്‍ ആയതു കൊണ്ടും ഒരു മിമിക്രി കലാകാരന്‍ ആയതു കൊണ്ടും ജനം ശ്രദ്ധിച്ചു. എത്രയോ അപകട മരണങ്ങള്‍ നാട്ടില്‍ സംഭവിക്കുന്നു. എത്രയോ സ്ത്രീകള്‍ വിധവകള്‍ ആകുന്നു.

വിവാഹം കഴിഞ്ഞ് 10 നാള്‍ പോലും കഴിയാത്ത ധീര ജവാന്‍ ഭീകരരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ച നാട്. അവര്‍ ഒന്നും ജീവിക്കുന്നില്ലേ? പക്ഷെ സുധിയുടെ മരണം ഈ അടുത്ത കാലത്ത് ഒരു കലാകാരനും കിട്ടാത്ത സഹായം അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടി. വസ്തു, വീട്, നല്ല ബാങ്ക് ബാലന്‍സ് കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം കിട്ടി.

kollam-sudh

പക്ഷെ നിങ്ങള്‍ കിട്ടിയത് ഒന്നും പോരെന്ന വിധത്തില്‍ അദ്ദേഹത്തിന്റെ മരണം, വിയര്‍പ്പ്, വസ്ത്രം, ട്രോഫികള്‍ എല്ലാം ഓണ്‍ലൈന്‍ യുട്യൂബ് വരുമാനം നേടാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം സുധി ജീവിച്ചിരുന്ന കാലത്ത് സാമ്പത്തിക തട്ടിപ്പാണ് നിങ്ങളുടെ കുടുംബത്തിന്റെ ജോലി എന്ന് ന്യൂസ് കൊടുത്ത് ജനത്തെ അറിയച്ചതും ഈ ചാനലുകള്‍ തന്നെ.

പിന്നെ നിങ്ങള്‍ തന്നെയാണ് ജനത്തെ വെറുപ്പിച്ചത്. സഹോദരി ഇത്രയും ആയില്ലേ നിങ്ങള്‍ ചെറുപ്പമാണ് എന്തെങ്കിലും ജോലി കണ്ടെത്തൂ. മക്കളെ നല്ല രീതിയില്‍ വളര്‍ത്തൂ . അധികമായാല്‍ അമൃതും വിഷം തന്നെ...

മരിച്ചുപോയ ഒരു ഭര്‍ത്താവിന്റെ, ഒരച്ഛന്റെ കഥ പറഞ്ഞു ആ കുടുംബത്തെ വിഷമിപ്പിക്കുന്നത് ശരിയാണോ? ആരോ പറഞ്ഞത് പോലെ ഈ സ്ത്രീയ്ക്ക് ഇതേയുള്ളോ പണി. കണ്ടിട്ടും, കേട്ടിട്ടും അവളുടെ മനസ്സില്‍ നിന്ന് ഭര്‍ത്താവിന്റെ രൂപം നഷ്ടപ്പെട്ടു. അത് സാധാരണ കാര്യം ആണെങ്കില്‍ പോലും, അങ്ങനെ വേണം, എന്നാല്‍ അതും പറഞ്ഞ് ദിവസവും ഇന്റര്‍വ്യൂ നടത്തുന്നത് നല്ലതല്ലെന്നാണ്', കമന്റുകള്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X