രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി വിവാഹിതനായി! താരവിവാഹത്തിന്റെ വീഡിയോസും ചിത്രങ്ങളും പുറത്ത്
ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി അടുത്തിടെയാണ് വിവാഹിതയായത്. താരപുത്രിയുടെ വിവാഹവിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു താരപുത്രന്‍ കൂടി വിവാഹിതനായെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി.

പ്രിയങ്കയാണ് വധു. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു താരവിവാഹം. പള്ളിയില്‍ വെച്ച് നടന്ന വിവാഹാശേഷം സെമിത്തേരിയിലെത്തി പിതാവിനോട് അനുഗ്രഹം വാങ്ങിയ ശേഷമാണ് നവദമ്പതികള്‍ മടങ്ങിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമയില്‍ നിന്നും സീരിയല്‍ രംഗത്ത് നിന്നുള്ളവ നിരവധി താരങ്ങളും എത്തിയിരുന്നു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയാണ് ഉണ്ണി പി ദേവ് സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുന്നത്. ശേഷം രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി എന്നീ സിനിമകളില്‍ ഉണ്ണി അഭിനയിച്ചിരുന്നു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും അഭിനയത്തിലേക്ക് എത്തിയിരുന്നു.


Click it and Unblock the Notifications











