ഒരു താരപുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക്
സഹോദരിയ്ക്ക് പിന്നാലെ സഹോദരനും മലയാള സിനിമയിലേക്ക്. ആരാണെന്നല്ലേ? മലയാള സിനിമയുടെ് അനശ്വര നടന്‍ രതീഷിന്റെ മകന്‍ പത്മരാജാണ് വെള്ളിത്തിരയില്‍ എത്തുന്നത്.
മമ്മൂട്ടി നായകനായ അച്ചാ ദിന്‍ എന്ന ചിത്രത്തിലൂടെയാണ് രതീഷിന്റെ മകന്‍ പത്മരാജ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പത്മരാജും അവതരിപ്പിക്കുന്നത്.

പത്മരാജിന്റെ സഹോദരിയായ പാര്‍വ്വതിയുടെ സിനിമാ പ്രവേശവും ഈയിടെതന്നെയായിരുന്നു. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നായികയായാണ് പാര്‍വ്വതി എത്തുന്നത്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
മാര്‍ത്താണ്ഡനാണ് അച്ചാ ദിന്റെ സംവിധാനം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ചിത്രമാണ് അച്ചാ ദിന്‍. രഞ്ജി പണിക്കറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി.ബാലചന്ദ്രന്‍,ജയകൃഷ്ണന്‍,സുധീര്‍ കരമന,തമിഴ് നടന്‍ കിഷോര്‍, മോളി കണ്ണമാലി, സേതുലക്ഷ്മി എന്നിവരാണ് മറ്റ് . ചിത്രത്തിലെ നായിക ആരെണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











