സുബിയുടെ പേജില്‍ യാത്ര പറഞ്ഞുള്ള പോസ്റ്റ്; എല്ലാവരെയും വീണ്ടും കാണം, നന്ദി പറഞ്ഞ് പറഞ്ഞ് സുബിയുടെ യാത്രമൊഴി

മലയാള സിനിമയെ തീരാവേദനയിലാഴ്ത്തി കൊണ്ടാണ് നടി സുബി സുരേഷിന്റെ വിയോഗ വാര്‍ത്ത എത്തുന്നത്. സ്ത്രീകള്‍ മിമിക്രി വേദിയിലേക്ക് എത്തുന്നത് വളരെ അപൂര്‍വ്വമായ കാലത്ത് തിളങ്ങി നിന്ന അപൂര്‍വ്വം വനിതാ താരങ്ങളില്‍ ഒരാളായിരുന്നു സുബി. ശക്തമായ നിലപാടുകളും തീരുമാനങ്ങളുമൊക്കെ ജീവിതത്തിലെടുത്ത നടിയായിരുന്നു.

അസുഖബാധിതയായി ആശുപത്രിയിലാണ് സുബിയെന്ന വാര്‍ത്ത പോലും പുറത്ത് വരുന്നതിന് മുന്‍പാണ് വിയോഗമുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ സുബിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും അവസാനമായി യാത്രമൊഴി എഴുതിയൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

 സുബിയുടെ പുതിയൊരു ഫോട്ടോ പങ്കുവെച്ച് ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്

സുബിയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് എല്ലാവരും. ഇതിനിടെ പലരും നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദാരഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് സുബിയുടെ പുതിയൊരു ഫോട്ടോ പങ്കുവെച്ച് ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സുബിയുടെ അവസാന യാത്രമൊഴിയിങ്ങനെ

'ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി', എന്നുമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. സുബിയ്ക്ക് വേണ്ടി അഡ്മിന്‍ എഴുതിയ കുറിപ്പായിരുന്നു ഇത്. വളരെ പെട്ടെന്ന് ഈ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

അഞ്ച് ദിവസം മുന്‍പാണ് സുബി അവസാനമായൊരു പോസ്റ്റ് പങ്കുവെച്ചത്

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായിരുന്ന സുബി സുരേഷ് അഞ്ച് ദിവസം മുന്‍പാണ് അവസാനമായൊരു പോസ്റ്റ് പങ്കുവെച്ചത്. എല്ലാവര്‍ക്കും ഗുഡ്‌മോണിങ് ആശംസിച്ച് എത്തിയ നടി എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ളത് രാവിലെകളാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു രാവിലെ തന്നെ മരണം വില്ലനായിട്ടെത്തി സുബിയെ തട്ടികൊണ്ട് പോയിരിക്കുകയാണ്.

പ്രണയദിനത്തിലും സുബി കുറിപ്പുമായി എത്തിയിരുന്നു

മാത്രമല്ല ഒരാഴ്ച മുന്‍പ് പ്രണയദിനത്തിലും സുബി കുറിപ്പുമായി എത്തിയിരുന്നു. 'നിങ്ങള്‍ അര്‍ഹിക്കുന്ന എല്ലാ സ്‌നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ഒരു ദിവസം ഞാന്‍ ആശംസിക്കുന്നു', എന്നാണ് പ്രണയദിനത്തെ കുറിച്ച് സുബി പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞത്.

ഇതിന് പുറമേ അടുത്തിടെ സുബി നടത്തിയ കുഞ്ഞു യാത്രകളും റാഞ്ചി മാര്‍ക്കെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളുമൊക്കെ വീഡിയോ രൂപത്തിലും അല്ലാതെയുമായി നടി പങ്കുവെച്ചിരുന്നു. യൂട്യൂബ് ചാനലിലും സജീവ സാന്നിധ്യമായിരുന്ന സുബി അടുത്തിടെ വലിയൊരു ആഘോഷവും സംഘടിപ്പിച്ചു.

ടിനി ടോം അടക്കമുള്ള താരങ്ങളെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു

തന്റെ യൂട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയതിന്റെ സന്തോഷമാണ് സുബി അടുത്തിടെ ആഘോഷിച്ചത്. ടിനി ടോം അടക്കമുള്ള താരങ്ങളെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മാത്രമല്ല കേക്ക് മുറിച്ച് ചെറിയൊരു ആഘോഷം നടത്തിയതിന് ശേഷമാണ് എല്ലാവരും മടങ്ങിയതും. അപ്രതീക്ഷിതമായി വിയോഗമുണ്ടായതോടെ സുബിയുടെ പോസ്റ്റുകളും എഴുത്തുകളും അവര്‍ പറഞ്ഞ ഓരോ വിഷയങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

സുബിയെ അഭിനന്ദിക്കാതെ മറക്കാൻ കഴിയില്ല

സ്ത്രീയെന്ന നിലയില്‍ ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കിയ സുബിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ചെറിയ പ്രായം മുതല്‍ തുടങ്ങിയ കരിയര്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ മനസില്‍ ഇടം നേടുന്ന തലത്തിലേക്ക് സുബി എത്തിച്ചു. ഒപ്പും ഒന്നുമല്ലാതിരുന്ന കുടുംബത്തെ ഉന്നതിയിലേക്ക് എത്തിക്കാനും ജീവിതസൗകര്യങ്ങള്‍ നേടി കൊടുക്കാനുമൊക്കെ സുബിയ്ക്ക് സാധിച്ചു. ഇതെല്ലാം അവരുടെ നേട്ടമാണെന്ന് പറയുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X