മമ്മൂട്ടിയെ ഹൃദയത്തിലേറ്റി പ്രേക്ഷകലോകം! പേരന്‍പ് കുതിക്കുന്നു! ബോക്സോഫീസ് മെഗാസ്റ്റാറിന് തന്നെ!
Recommended Video

റാമും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ തന്നെ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ പുറത്തുവന്നപ്പോഴും പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. അമുദവനും പാപ്പായും തമ്മിലുള്ള ബന്ധവും അവര്‍ക്കിടയിലൂടെ കടന്നുപോവുന്നവരുമൊക്കെയാണ് പേരന്‍പിലുള്ളത്. അന്‍പാര്‍ന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യത്യയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ പോലെയുള്ള മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് സിനിമ തിയേറ്ററുകളിലേക്കെത്തിയത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
താരപരിവേഷമില്ലാതെയാണ് മെഗാസ്റ്റാര്‍ അമുദവനായി മാറിയത്. പഴയ മമ്മൂട്ടിയെ തിരിച്ചുതന്നതിന് റാമിനോട് നന്ദിയെന്നായിരുന്നു സിനിമാലോകത്തിന്റെ വിലയിരുത്തല്‍. കേവലമൊരു കരച്ചില്‍ സിനിമയല്ല പേരന്‍പ്. അതിനും അപ്പുറത്ത് ഹൃദയത്തില്‍ ഒരു വിങ്ങലായി, നോവായി മാറിയിരിക്കുകയാണ് അമുദവനും പാപ്പായും. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവുമെത്തിയത്. പ്രകൃതിയുമായി ചേര്‍ത്ത് കഥ പറയുന്നതില്‍ റാമിന്‍രെ വൈഭവം എടുത്ത് പറയേണ്ട ഘടകമാണ്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന പേരന്‍പിന്റെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മികച്ച പ്രതികരണവുമായി മുന്നേറുന്നു
2019 ലെ ആദ്യ റിലീസുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ആന്റോ ജോസഫാണ് പേരന്‍പിനെ കേരളത്തിലേക്കെത്തിച്ചത്. തിയേറ്ററുകളുടെ എണ്ണം കൂട്ടിയും പ്രദര്‍ശന സമയം നീട്ടിയുമൊക്കെയാണ് പേരന്‍പിനെ വരവേറ്റത്. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമല്ല മറ്റ് റിലീസിങ്ങ് കേന്ദ്രങ്ങളില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടാം ദിനത്തിലെ പ്രകടനം
വെള്ളിയാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്. മിഖായേലിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും പിന്നാലെയായാണ് മെഗാസ്റ്റാര്‍ ചിത്രമെത്തിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 9 പ്രദര്‍ശനമായിരുന്നു രണ്ടാം ദിനത്തില്‍. 2.60 ലക്ഷമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ രണ്ട് ദിനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 5.37 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നിറഞ്ഞ സദസ്സില്‍
നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ച് വരുന്നത്. 87% ആയിരുന്നു സിനിമയുടെ ഒക്യുപെന്‍സി റേറ്റ്. പതവില്‍ നിന്നും വ്യത്യസ്തമായി വൈകാരികത നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങളുള്ള സിനിമയുമായാണ് മെഗാസ്റ്റാര്‍ എത്തിയത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. വാരാന്ത്യങ്ങളില്‍ സിനിമയ്ക്ക് ഗംഭീര തിരക്കാണ് അനുഭവപ്പെട്ടത്. ബുക്കിങ്ങുകളും നേരത്തെ പൂര്‍ത്തിയായിരുന്നു.

തിരുവനന്തപുരത്തെ പ്രകടനം
തിരുവനന്തപുരത്ത് നിന്നും 18 പ്രദര്‍ശനമായിരുന്നു ചിത്രത്തിന്. 5.18 ലക്ഷമായിരുന്നു സിനിമയ്ക്ക് രണ്ടാം ദിനത്തില്‍ ലഭിച്ചത്. ആദ്യ രണ്ട് ദിനത്തിലെ കണക്ക് പ്രകാരം 10.02 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചത്. ഫോറം കേരളയാണ് സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

മൂന്നാം ദിനത്തില്‍
മൂന്നാം ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 3.21 ലക്ഷമാണ് സ്വന്തമാക്കിയത്. 93.22 ശതമാനമാണ് സിനിമയുടെ ഒക്യുപെന്‍സി റേറ്റ്. 8.58 ലക്ഷമാണ് ഇതുവരെയായി നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടിയുടെ അഭിനയമികവ്
അസാമാന്യ അഭിനയമികവുമായാണ് മമ്മൂട്ടിയും സാധനയുമെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പാപ്പയായതെന്ന് സാധന വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ സിനിമയുമായാണ് സാധനയെത്തിയത്.


Click it and Unblock the Notifications











