എന്റെ സ്റ്റേറ്റ് കേരളം, എന്റെ സിഎം വിജയന്‍! തരംഗമായ കേരള സോങ്ങുമായി നസ്രിയ നാസീം
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി നസ്രിയ. വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. കൂടെയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം തുടര്‍ന്ന് ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. തിരിച്ചുവരവില്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിളങ്ങിയിരുന്നു നസ്രിയ.

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് താരം. നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. നട്‌പേ തുണൈ എന്ന തമിഴ് ചിത്രത്തിലെ ഒരു പാട്ട് പാടികൊണ്ടായിരുന്നു നസ്രിയ ഇത്തവണ എത്തിയത്. ചിത്രത്തില്‍ നായകനായ ഹിപ്പ് ഹോപ്പ് തമിഴ പാടിയ എന്റെ സ്റ്റേറ്റ് കേരളം ആണോ, എന്റെ സിഎം വിജയന്‍ ആണോ എന്ന് തുടങ്ങുന്ന പാട്ടിന്റെ കുറച്ച് വരികളാണ് നസ്രിയ പാടിയിരിക്കുന്നത്.
നസ്രിയയുടെ പുതിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്. മുന്‍പും പാട്ട് പാടിയുളള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച താരമാണ് നസ്രിയ. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും ഇന്‍ഡസ്ട്രിയില്‍ നസ്രിയ തിളങ്ങിയിരുന്നു. സലാല മൊബൈല്‍സ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പാട്ട് പാടിയായിരുന്നു നസ്രിയയുടെ തുടക്കം. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡേയ്‌സ്, വരത്തന്‍ തുടങ്ങിയ സിനിമകളിലും നസ്രിയ പാട്ടുകള്‍ പാടിയിരുന്നു. മുന്‍പ് അവതാരകയായും നസ്രിയ മലയാളത്തില്‍ തിളങ്ങിയിരുന്നു.
എഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ ജൂനിയറില്‍ അവതാരകയായി നടി മുന്‍പ് എത്തിയിരുന്നു. ബാലതാരമായി സിനിമയിലെത്തിയ താരമാണ് നസ്രിയ. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നടിയുടെ തുടക്കം. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് പതിഞ്ചിലധികം സിനിമകളില്‍ നസ്രിയ അഭിനയിച്ചിരുന്നു. മലയാളത്തിനൊപ്പം തമിഴിലും തിളങ്ങിയ താരമാണ് നസ്രിയ. തമിഴില്‍ രാജാ റാണി, നെയ്യാണ്ടി, വായ് മൂടി പേസവും. തിരുമണം എന്നും നിക്കാഹ് തുടങ്ങിയ സിനിമകളാണ് നടിയുടെതായി പുറത്തിറങ്ങിയിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും നിരവധി ആരാധകരുളള നടിമാരില്‍ ഒരാളാണ് നസ്രിയ.


Click it and Unblock the Notifications