വിദൂരതയിലേക്ക് നോക്കി ജയറാമിന്റെ മകള്‍, സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണോ??

By Aswini

ഒരു താരപുതന്റെ സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദിയെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമയ്ക്ക് അകത്തും പുറത്തും.. അപ്പോഴിതാ ഒരു താരപുത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മറ്റാരുടേതുമല്ല, പാര്‍വ്വതിയുടെയും - ജയറാമിന്റെയും മകള്‍ ചക്കി എന്ന മാളവികയുടെ ഫോട്ടോ. വിദേശത്ത് പഠിയ്ക്കുന്ന മാളവികയുടെ ഫോട്ടോ താരപുത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ഇതാണ് ചിത്രം

ഇതാണ് ചിത്രം

ഇതാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന മാളവികയുടെ ഫോട്ടോ. വളരെ സാധാരണമായി ദൂരെ എങ്ങോ നോക്കി നില്‍ക്കുന്ന ചക്കി!! മേക്കപ്പ് ഒന്നുമില്ലാതെ ചക്കി അതി സുന്ദരിയാണെന്നൊക്കെയാണ് കമന്റുകള്‍

സിനിമയിലേക്ക് വരുമോ

സിനിമയിലേക്ക് വരുമോ

ലിസി - പ്രിയദര്‍ശന്റെ മകളും സിനിമയില്‍ എത്തിയ സ്ഥിതിയ്ക്ക് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത് ഈ താരപുത്രിയുടെ അരങ്ങേറ്റത്തിനാണ്. അച്ഛനും അമ്മയും സഹോദരനും സിനിമയിലുള്ള സ്ഥിതിയ്ക്ക് മാളവികയ്ക്ക് സിനിമ അധികം ദൂരെയല്ല.

സോഷ്യല്‍ മീഡിയ വെറുതേ വിടുമോ

സോഷ്യല്‍ മീഡിയ വെറുതേ വിടുമോ

സമീപകാലത്തായി ജയറാമിന്റെ മകളുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി കാണുന്നു. സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പാണ് ഇതൊക്കെ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ലുക്കായി വരുന്നു

ലുക്കായി വരുന്നു

തടിയൊക്കെ കുറിച്ച് മാളവിക ഇപ്പോള്‍ സ്ലിം ബ്യൂട്ടിയായി.. സുന്ദരിയായി മാറിയിട്ടുണ്ട്. നായികായാകാനുള്ള മുന്നൊരുക്കമാണ് ഇതത്രെ. ഇതുപോലെയായിരുന്നു സഹോദരന്‍ കാളിദാസും, സിനിമയ്ക്ക് വേണ്ടി തടി കുറച്ച് ചുള്ളനാവുകയായിരുന്നു.

അഭിനയത്തില്‍ താത്പര്യമില്ല

അഭിനയത്തില്‍ താത്പര്യമില്ല

എന്നാല്‍ ചക്കിയ്ക്ക് അഭിനയത്തില്‍ താത്പര്യമില്ലെന്ന് ജയറാം പറയുന്നു. കായിക മേഖലയിലാണ് കക്ഷിക്ക് താത്പര്യം. ലണ്ടനില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി എന്ന് ജയറാം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X