കൊച്ചിന്‍ ഹനീഫയുടെ ഇരട്ടപെണ്‍കുട്ടികള്‍ ഉയരങ്ങളിലേക്ക്! സഫയും മര്‍വയെയും പഠിപ്പിച്ച് താരപത്‌നി ഫാസില; കുറിപ്പ്

നടന്‍ കൊച്ചിന്‍ ഹനീഫയുടെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. 2010 ലായിരുന്നു കരള്‍ രോഗം ബാധിച്ച നടന്‍ ചെന്നൈയില്‍ വച്ച് മരണത്തിനു കീഴടങ്ങിയത്. പിന്നീട് ഹനീഫയുടെ കുടുംബത്തെ കുറിച്ച് ചില വാര്‍ത്തകള്‍ വന്നെങ്കിലും അവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു.

നടന്‍ ദിലീപടക്കം കൊച്ചിന്‍ ഹനീഫയുടെ സുഹൃത്തുക്കളായിരുന്നു ഭാര്യ ഫാസിലയ്ക്കും ഇരട്ടപെണ്‍കുട്ടികളായ മക്കള്‍ക്കും സഹായമായത്. ഇപ്പോഴിതാ ഹനീഫയുടെ മക്കളെ കുറിച്ചുള്ള അഭിമാനകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇരുവരും ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നതിനെ പറ്റി ചില എഴുത്തുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വൈറലാവുന്നത്.

kochin-haneefa

'അനശ്വര നടന്‍ കൊച്ചിന്‍ ഹനീഫയുടെ രണ്ട് പെണ്‍മക്കള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജോലിയില്‍ തിളങ്ങാന്‍ പോകുന്നു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്.

അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മര്‍വയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. നടന്റെ സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.

സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന്‍ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു.

ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില ഇപ്പോള്‍ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ്ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്‌സിനാണ് ചേര്‍ന്നത്.

kochin-haneefa

ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിക്കുന്നത്.

കഴിഞ്ഞ ദിവസം മക്കളുടെ പഠന സ്ഥലം സന്ദര്‍ശിക്കുവാന്‍ എത്തിയ ഫാസിലയെ കുറിച്ച് അവിടുത്തെ അധ്യാപകന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

'അനീഷ് സാര്‍ ഇങ്ങനെ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ഇമോഷണലി ബന്ധിപ്പിച്ച് ക്ലാസ്സ് എടുത്തത് നന്നായി, അത് രണ്ടുകൂട്ടര്‍ക്കും പരസ്പരം കുറച്ചുകൂടി മനസ്സിലാക്കുവാന്‍ സഹായകരമാകും, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷയാകുവാന്‍, പ്രചോദനമാകുവാന്‍ സാറിന്റെ വാക്കുകള്‍ക്കും അനുഭവങ്ങള്‍ക്കും സാധിക്കുന്നു.' എന്നാണ് ഫാസില ക്ലാസ് അറ്റന്‍ഡ് ചെയ്ത ശേഷം അധ്യാപകനുമായി പങ്കുവച്ചത്. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് വൈറലായത്.

More from Filmibeat

Read more about: kochin haneefa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X