ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. ഇപ്പോള്‍ ഡബ്ബിങ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഒരു പാട്ട് രംഗം ചിത്രീകരിക്കാനായി ടീം ഉടന്‍ ചെന്നൈയിലേക്ക് പോകുമെന്നാണ് കേള്‍ക്കുന്നത്.
ചെയ്യാമെന്നേറ്റ ചിത്രങ്ങള്‍ മാറ്റിവച്ചാണ് നയന്‍താരയും മമ്മൂട്ടിയും സാജന്റെ ഈ ചിത്രം ചെയ്യാന്‍ മുന്നോട്ട് വന്നത്. അങ്ങനെയെങ്കിലും അതിലെന്തോ പ്രതീക്ഷിക്കാനില്ലെ. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫോട്ടോകളിലൂടെ വായിക്കൂ...

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
നേരത്തെ ചിത്രത്തിന് സോളമന്റെ കൂടാരം എന്ന് പേരിട്ടിരുന്നു. പിന്നീട് പുതിയ നിയമമെന്ന് താത്കാലിക പേരിട്ടു എന്നറിഞ്ഞു. കഴിഞ്ഞ ദിവസമാണ് പേര് സ്ഥിരീകരിച്ചത്

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
അഡ്വക്കറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജീവിതവുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന് വേണമെങ്കില്‍ പറയാം. വക്കീല്‍ എന്നതിന് പുറമെ ഒരു കമ്യൂണിസ്റ്റ് അനുഭാവിയും കൂടെയാണ് ലൂയിസ്

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
ലൂയിസിന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിയ്ക്കുന്നത്.

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
വാസുകി ഒരു കഥകളി ആര്‍ട്ടിസ്റ്റാണ്

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
രാപ്പകല്‍, തസ്‌കര വീരന്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുകയാണ് പുതിയ നിയമത്തിലൂടെ

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
മമ്മൂട്ടി കുറച്ചൂടെ സുന്ദരനായി തോന്നുന്നില്ലേ

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു എബ്രഹാം ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായി വേഷമിടുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച കനലാണ് ഷീലുവിന്റെ ഒടുവിലത്തെ ചിത്രം

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
ചിത്രത്തില്‍ ഒരു അതിഥി താരമായി അജു വര്‍ഗീസും എത്തുന്നു. ലൂയിസിന്റെ ക്ലൈന്റായിട്ടാണ് അജു എത്തുന്നത്

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
ചിത്രത്തിന്റെ കഥ കേട്ടനും മമ്മൂട്ടി ഓകെ പറയുകയായിരുന്നത്രെ. ചെയ്യാനിരുന്ന സിനിമകളും പുതിയ നിയമത്തിന് വേണ്ടി മാറ്റിവച്ചു എന്നാണ് കേട്ടത്

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
മമ്മൂട്ടിയ്ക്ക് ഇന്നുള്ളതില്‍ ഏറ്റവും യോജിച്ച നടിയാണ് നയന്‍താരയെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ എകെ സാജന്‍ പറഞ്ഞത്.

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് മമ്മൂട്ടിയുടെ ഒടുവിലത്തെ ചിത്രം. സിനിമ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
നയന്‍താരയുടെ തമിഴില്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിനൊപ്പം മായ, തനി ഒരുവന്‍ എന്നീ ചിത്രങ്ങളുടെ വിജയവുമുണ്ട്.

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
നയന്‍താരയുടെ ഇത് നമ്മ ആള് എന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിന് കാത്തിരിയ്ക്കുകയാണ്. തിരുനാള്‍, കശ്‌മോര എന്നിവയാണ് മറ്റ് ചിത്രങ്ങള്‍

ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
ഉദയ് ആനന്ദിന്റെ വൈറ്റാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാല്‍ സത്യന്‍ അന്തിക്കാടിന്റേതുള്‍പ്പടെ പല സിനിമകളും പറഞ്ഞു കേള്‍ക്കുന്നു. ഒന്നിനും സ്ഥിരീകരണമായിട്ടില്ല

Click it and Unblock the Notifications