ലാലേട്ടനൊപ്പം പൃഥ്വിയും ദുല്‍ഖറും! സൂപ്പര്‍താര ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മോഹന്‍ലാലും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ആദ്യമായാണ് മൂന്ന് പേരും ഒരുമിച്ചുളള ഒരു ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു സുപ്രിയ ചിത്രം പങ്കുവെച്ചത്. പൃഥ്വിരാജിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്ന് അറിയുന്നു. തീര്‍ത്തും അവിചാരിതമായി നടന്ന ഈ കൂടിക്കാഴ്ച ക്യാമറയില്‍ പകര്‍ത്തിയത് മോഹന്‍ലാലിനൊപ്പം എത്തിയ സുഹൃത്താണ്. ആരാധകര്‍ക്കൊപ്പം തന്നെ സിനിമാ താരങ്ങളും ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
Recommended Video

അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങിയ നടന്മാരെല്ലാം സൂപ്പര്‍താരങ്ങളുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. സുപ്രിയയ്ക്ക് പിന്നാലെ പൃഥ്വിരാജും ഈ ചിത്രം പങ്കുവെച്ച് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ എത്തിയിരുന്നു. മോഹന്‍ലാലിനെയും ദുല്‍ഖറിനെയും ടാഗ് ചെയ്തുകൊണ്ടാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പൃഥിയുടെ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. മൂന്ന് പേരും പൊളിച്ചു, സൂപ്പര്‍ രാജുവേട്ടന്‍ ലാലേട്ടന്‍ കുഞ്ഞിക്ക എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ പുതിയ ഫോട്ടോ കണ്ട് ദുല്‍ഖര്‍ സല്‍മാന്‍ എമ്പുരാനില്‍ ഉണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. ഡിക്യൂ എമ്പുരാനില്‍ ഉണ്ടെന്ന് കരുതിക്കോട്ടെ? വില്ലന്‍ ആയിട്ട് ആണേലും സാരമില്ല എന്ന് മറ്റൊരു ആരാധകനും പൃഥ്വിരാജിന്റെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നു. "എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു രാജുവേട്ടാ. പ്രേക്ഷകരെ തിയ്യേറ്ററുകളിലേക്ക് എത്തിക്കാന്‍ അവര്‍ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണ് എന്നാണ് കരുതുന്നത്. ഈ ഒരു ഘട്ടത്തില്‍ മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കും വലിയ ബജറ്റ് സിനിമകള്‍ക്കും മാത്രമേ വ്യവസായത്തെ സംരക്ഷിക്കാന്‍ കഴിയൂ. പൃഥ്വിരാജിന്റെ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിച്ച വാക്കുകളാണിവ.
അതേസമയം ദുല്‍ഖറിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയ പൃഥ്വിരാജിന്റെ ചിത്രവും അടുത്തിടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പൃഥ്വിയുടെ വീട്ടില്‍ ദുല്‍ഖറിന് പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. ബര്‍ഗര്‍ വിദഗ്ദനായ ദുല്‍ഖറിന് ബര്‍ഗര്‍ രൂപത്തിലുളള കേക്ക് ഒരുക്കിയാണ് അന്ന് പൃഥ്വിരാജും സുപ്രിയയും വീട്ടിലേക്ക് ക്ഷണിച്ചത്. അതേസമയം ചെന്നൈയില്‍ നിന്ന് അടുത്തിടെയായിരുന്നു മോഹന്‍ലാല്‍ കേരളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓണ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു താരം. മാസങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍താരം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് കടന്നത്.


Click it and Unblock the Notifications