»   » മമ്മൂട്ടിയുടെയും ഹുമ ഖുറേഷിയുടെയും ബര്‍ത്ത് ഡേയുമായി വൈറ്റിന് ഒരു ബന്ധമുണ്ട്, കാണൂ..

മമ്മൂട്ടിയുടെയും ഹുമ ഖുറേഷിയുടെയും ബര്‍ത്ത് ഡേയുമായി വൈറ്റിന് ഒരു ബന്ധമുണ്ട്, കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam


കസബയ്ക്ക് മുമ്പെ വൈറ്റിൻറെ ചിത്രീകരണം പൂര്‍ത്തിയായതാണ്. എന്നാല്‍ പല കാരണങ്ങളാലും  റിലീസ് നീണ്ടു പോയി. എന്നാലിപ്പോള്‍ റിലീസ് ഡേറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈ 29ന് മമ്മൂട്ടിയുടെ വൈറ്റ് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ റിലീസ് ഡേറ്റിന്  പ്രത്യേകതയുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രകാശ് റോയ് എന്ന കഥാപാത്രത്തിന്റെ പിറന്നാളും ഹുമ ഖുറേഷി അവതരിപ്പിക്കുന്ന റോഷ്ണി മേനോന്‍ എന്ന കഥാപാത്രത്തിന്റെ പിറന്നാളുമായി ഒരു ബന്ധം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ടീസര്‍ കാണുമ്പോള്‍ അത് മനസിലാകും.


mammootty-huma

ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങനെ, മദ്ധ്യവയസ്‌കനായ പ്രകാശ് റോയ് യുടെ ജീവിതത്തിലേക്ക് റോഷ്ണി മേനോന്‍ എന്ന പെണ്‍കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വൈറ്റ്. നവാഗതനായ ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈറോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ജ്യോതി ദേശ്പാണ്ഡെ ചിത്രം നിര്‍മ്മിക്കും.


പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വത്സന്‍, സംവിധായകന്‍ ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം നിര്‍വ്വഹിക്കുക. അമര്‍ജീത്ത് സിങാണ് ഛായാഗ്രാഹണം. കാണു.. വൈറ്റിന്റെ ഏറ്റവും പുതിയ ടീസര്‍.


English summary
Latest teaser of malayalam film white.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam