»   » ചേട്ടന്റെ പേരെന്താ? പ്രേം നസീര്‍, നീ വേണേല്‍ സല്‍ക്കര്‍ ദുല്‍മാന്‍ എന്ന് വിളിച്ചോ....

ചേട്ടന്റെ പേരെന്താ? പ്രേം നസീര്‍, നീ വേണേല്‍ സല്‍ക്കര്‍ ദുല്‍മാന്‍ എന്ന് വിളിച്ചോ....

Written By:
Subscribe to Filmibeat Malayalam

ബാന്‍ ചെയ്തവരെ കളിയാക്കി കൊണ്ടുള്ള ലീലയുടെ ടീസറുകള്‍ തുടക്കം മുതല്‍ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ കളിയാക്കലൊന്നുമില്ല, ചിരിപ്പിക്കല്‍ മാത്രം. നാളെ (ഏപ്രില്‍ 22) റിലീസിന് എത്തുന്ന ചിത്രത്തിന്റെ ഒരു ടീസര്‍ കൂടെ ഇതാ....

സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരൊറ്റ സംഭാഷണമാണ് പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നത്. കുട്ടിയപ്പന്‍ ചേട്ടന്റെ ശരിക്കുള്ള പേരെന്താ എന്ന് ചോദിയ്ക്കുമ്പോള്‍, 'പ്രേം നസീര്‍, നീ വേണേല്‍ സല്‍ക്കര്‍ ദുല്‍മാന്‍ എന്ന് വിളിച്ചോ!!'


eela-teaser

ഒരു ആര്‍ട്ട് ഫിലും ആണെന്ന് കരുതി ലീലയെ മാറ്റി നിര്‍ത്തുന്നവര്‍ക്കുള്ളതാണ് ഈ രസിപ്പിക്കുന്ന ടീസറുകളെല്ലാം. ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല ഒത്തിരി പ്രശ്‌നങ്ങള്‍ തരണം ചെയ്താണ് നാളെ തിയേറ്ററിലെത്തുന്നത്.


ബിജു മേനോന്‍ കുട്ടിയപ്പനായി എത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരാണ് ലീല. വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, ദേവി അജിത്ത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


English summary
Latest teaser of Ranjith's Leela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam