ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

By Lakshmi

ഐറ്റം സോങ് എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ നെറ്റിചുളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഐറ്റം സോങ്ങുകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രചാരമാണുള്ളത്. മുന്‍നിര നടിമാരും നടന്മാരും വരെ ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തയ്യാറാവുന്നു. അവ പെര്‍ഫെക്ടാക്കാനായി എത്ര കഷ്ടപ്പെടാനും അവരിന്ന് തയ്യാറാണ്. റോളുകളൊന്നുമില്ലാത്ത ചിത്രങ്ങളിലും അതിഥി താരമായി എത്തി ഐറ്റം സോങുകള്‍ ചെയ്യുന്ന മുന്‍നിര താരങ്ങളുണ്ട് ബോളിവുഡില്‍.

ഓരോ ചിത്രങ്ങളിലെയും ഐറ്റം ഡാന്‍സുകള്‍ സംഗീതം കൊണ്ടും ചുവടുകള്‍കൊണ്ടും വ്യത്യസ്തരാക്കാന്‍ ശ്രമിക്കുന്നവരാണ് കോറിയോഗ്രാഫര്‍മാര്‍. ഐറ്റം സോങ് എന്ന വാക്കിനൊപ്പം തന്നെയാണ് ഗ്ലാമറിന്റെയും നില്‍പ്പ് ഇവയെ വേര്‍തിരിച്ച് നിര്‍ത്താന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ഏറ്റവും ഗ്ലാമറസായ ഐറ്റം സോങ്ങുകളാണ് പലചിത്രങ്ങളിലും ഒരുങ്ങുന്നത്. ബോളിവുഡിലെ പല ഐറ്റം സോങ്ങുകളിലെയും പ്രധാനം ഇനം പോള്‍ ഡാന്‍സാണ്. നടന്മാരും നടിമാരുമെല്ലാം ഐറ്റം സോങ്ങിനിടെ പോള്‍ ഡാന്‍സും ചെയ്യുന്നു. പല പുതിയ ചിത്രങ്ങളിലും ഈ ട്രെന്‍ഡ് കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതാ ബോളിവുഡിലെ അത്തരം ചില ഐറ്റം നമ്പറുകാര്‍.

ജോണ്‍ എബ്രഹാം

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ദേശി ബോയ്‌സ് എന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അക്ഷയ് കുമാറും ചേര്‍ന്ന് തു മേരാ ഹീറോ എന്ന ഐറ്റം നമ്പര്‍ ചെയ്തിരുന്നു. ഇതില്‍ പോള്‍ ഡാന്‍സും ഉള്‍പ്പെടുത്തിയിരുന്നു. ചിത്രത്തില്‍ കാണുന്നത് പോള്‍ ഡാന്‍സ് ചെയ്യുന്ന ജോണിനെയാണ്.

മലൈക അറോറ ഖാന്‍

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ബോളിവുഡിലെ നമ്പര്‍ വണ്‍ ഐറ്റം ഡാന്‍സുകാരിയാണ് മലൈക അറോറ ഖാന്‍. മാഹി വി എന്ന ഗാനരംഗത്തില്‍ മലൈകയും പോള്‍ ഡാന്‍സ് ചെയ്തു.

സോണാല്‍ ചൗഹാന്‍

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ജന്നത്ത് എന്ന ചിത്രത്തിലെ ലാംബി ജുദായ് എന്ന ഐറ്റം സോങ്ങില്‍ പോള്‍ ഡാന്‍സ് ചെയ്ത് സോണാല്‍ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

അഞ്ജാന അഞ്ജാനി എന്ന ചിത്രത്തിലെ അയാം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഗാനരംഗത്തിലായിരുന്നു രണ്‍ബീറിന്റെ പോള്‍ഡാന്‍സ്.

രവീണ ടണ്ഡന്‍

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ബോളിവുഡ് താരങ്ങളില്‍ ഐറ്റം സോങ്ങിനോട് മുഖം തിരിക്കാത്ത നായികയായിരുന്നു രവീണ. അക്‌സ് എന്ന ിചത്രത്തിലേ യേ രാത് എന്ന ഗാനരംഗത്ത് രവീണയും പോള്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്.

പൂനം പാണ്ഡേ

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ബോളിവുഡിലെ നവ സെന്‍സേഷന്‍ പൂനം പാണ്ഡേയുടെ പോള്‍ ഡാന്‍സ് കണ്ടത് നഷാ എന്ന ചിത്രത്തിലെ ലൈല എന്ന ഗാനരംഗത്തായിരുന്നു.

കാതറിന ലോപസ്

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ബിന്ദി ബസാര്‍ ഇന്‍ക് എന്ന ചിത്രത്തിലെ ടാന്‍ കി സീന എന്ന ഗാനരംഗത്തിലായിരുന്നു കാതറിനയുടെ സെക്‌സി പോള്‍ ഡാന്‍സ്.

സണ്ണി ലിയോണ്‍

ബോളിവുഡ് താരങ്ങളുടെ പോള്‍ ഡാന്‍സ്

ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലൂടെ ബോളിവുഡിലെത്തിയ സണ്ണി ലിയോണ്‍ ബിഗ് ബോസ് ഹൗസിലെ താമസക്കാര്‍ക്കുവേണ്ടി പോള്‍ ഡാന്‍സ് ചെയ്തപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X